Advertisment

സ്ത്രീകളുടെ കന്യകാത്വത്തെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ച് ഫെയ്സ് ബുക്ക് കുറിപ്പ്: വിവാദ പോസ്റ്റിട്ട പ്രൊഫസറുടെ പണി തെറിച്ചു

author-image
admin
Updated On
New Update

കൊല്‍ക്കത്ത: സ്ത്രീകളുടെ കന്യാകത്വത്തെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ച് പ്രൊഫസര്‍. സംഭവം വിവാദമായതോടെ പ്രൊഫസറെ ജാദവ്പുര്‍ സര്‍വകലാശാല പുറത്താക്കി. വിവാദ പ്രസ്താവന നടത്തിയ പ്രഫസര്‍ കനക് സര്‍ക്കാരിനാണ് ജോലി തെറിച്ചത്.

Advertisment

publive-image

സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല ഇന്റര്‍നാണല്‍ റിലേഷന്‍സ് വിഭാഗം അദ്ധ്യാപക-വിദ്യാര്‍ത്ഥി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

എന്തുകൊണ്ട് കന്യകയായ വധുവായിക്കൂടാ എന്ന തലക്കെട്ടില്‍ കനക് സര്‍ക്കാര്‍ എഴുതിയ കുറിപ്പാണ് വിവാദമായത്. സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങുമോ എന്ന് ചോദിക്കുകയും കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കന്‍ വിഡ്ഢിയാണെന്ന് കുറിക്കുകയുമായിരുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'ആണ്‍കുട്ടികള്‍ വിഡ്ഢികളായി മാറുന്നു. അവരൊരിക്കലും കന്യകയായ ഭാര്യയെപ്പറ്റി ബോധവാന്മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്‌ക്കറ്റോ, കുപ്പിയോ സീല്‍ പൊട്ടിയതാണെങ്കില്‍ ആരെങ്കിലും വാങ്ങുമോ ഒരു പെണ്‍കുട്ടി ജന്മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്.

കന്യകയായ സ്ത്രീയെന്ന് പറഞ്ഞാല്‍ അതില്‍ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്‌കാരവും എല്ലാം ചേര്‍ന്നിരിക്കും- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംഭവം വിവാദമായതോടെ കനക് സര്‍ക്കാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും പിന്നാലെ നടപടിയും എത്തി.

കനക് സര്‍ക്കാരിന്റെ നടപടി സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വൈസ് ചാന്‍സിലര്‍ സുരഞ്ജന്‍ ദാസ് പറഞ്ഞു. പ്രൊഫസറുടെ വാക്കുകള്‍ സര്‍വകലാശാലയ്ക്ക് മാനക്കേടുണ്ടാക്കിയെന്നും അദ്ദേഹത്തിനെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും സുരഞ്ജന്‍ ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisment