Advertisment

വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്

author-image
admin
New Update

സാന്‍ഫ്രാന്‍സിസ്കോ: വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്. മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒരു മില്ല്യണ്‍ കമ്പ്യൂട്ടറുകളാണ് അപകടത്തിലായിരിക്കുന്നത്.

Advertisment

publive-image

വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ വോമബിള്‍ ആണെന്നും സുരക്ഷാപ്രശ്നം നിലനില്‍ ക്കുന്ന തിനാല്‍ വിന്‍ഡോസ് ഉപയോക്താക്കള്‍ എത്രയും വേഗം കമ്പ്യൂട്ടര്‍ അപ്ഡേറ്റ് ചെയ്യണമെ ന്നാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയത്.

വിന്‍ഡോസിലെ സുരക്ഷാ പിഴവുകള്‍ മൂലം മാന്‍വെയറുകള്‍ കമ്പ്യൂട്ടറില്‍ കടന്നുകൂ ടാമെന്നും ഈ സാങ്കേതിക പ്രശ്നം ചൂഷണം ചെയ്യാന്‍ ഇടയുണ്ടെന്നും മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥന്‍ സൈമണ്‍ പോപ് അറിയിച്ചു. വിന്‍ഡോസ് ഉപയോക്താക്കള്‍ അവരുടെ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നത് വഴി പ്രശ്നം പരിഹരിക്കാമെന്നും ഭാവിയില്‍ ഉണ്ടാകാ വുന്ന മാല്‍വെയര്‍ ആക്രമണങ്ങളേയും ഇതോടെ ചെറുക്കാനാവുമെന്നും മൈക്രോ സോഫ്റ്റ് വിശദമാക്കി. രണ്ടാം തവണയാണ് കമ്പ്യൂട്ടറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്.

Advertisment