Advertisment

വിങ്‌സ് ഓഫ് കംപാഷനിലേക്ക് ഫ്രീക്കൻ ഇട്ടിക്കോരയുടെ ടിക്കറ്റ്

New Update

കോഴിക്കോട് : ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനായി 'ഗൾഫ് മാധ്യമ'വും 'മീഡിയവണ്ണും' ചേർന്നൊരുക്കിയ _'വിങ്‌സ് ഓഫ് കംപാഷനി'_ ലേക്ക് ഫ്രീക്കൻ ഇട്ടിക്കോര ട്രോൾ ഗ്രൂപ്പ് ഗ്രൂപ്പങ്കങ്ങളിൽ നിന്നും സ്വരൂപിച്ച ടിക്കറ്റ് ഗ്രൂപ്പ് അഡ്മിന്മാരായ ഇർഫാൻ കൊട്ടപ്പറമ്പൻ, ശഫീഹ് പപ്പു എന്നിവർ ചേർന്ന് മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ടിന് കൈമാറി.

publive-image

പ്രവാസികളെ സഹായിക്കാൻ ഗൾഫ് മാധ്യമവും മീഡിയവണ്ണും ചേർന്നൊരുക്കിയ 'വിങ്‌സ് ഓഫ് കംപാഷൻ' പദ്ധതി കേരളജനതക്ക് ഏറെ സഹായകരമായെന്നും ട്രോളുകളുണ്ടാക്കി ചിരിപ്പിക്കാൻ മാത്രമല്ല സഹായ ഹസ്തങ്ങൾ നൽകി കണ്ണീരൊപ്പാനും നമുക്ക് സാധിക്കേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്നാണ് 'വിങ്‌സ് ഓഫ് കംപാഷൻ' പദ്ധതിയിലേക്ക് ടിക്കറ്റ് നൽകാൻ ഫ്രീക്കൻ ഇട്ടിക്കോര ട്രോൾ ഗ്രൂപ്പ് തയ്യാറായതെന്നും ഗ്രൂപ്പ് അഡ്മിൻ ഇർഫാൻ കൊട്ടപ്പറമ്പൻ  പറഞ്ഞു. മീഡിയവൺ വാർത്താ അവതാരകരായ എസ്.എ അജിംസ്, പി.ടി നാസർ എന്നിവരോടൊപ്പം ഗ്രൂപ്പംഗങ്ങളായ സദറു കൊട്ടപ്പറമ്പൻ, ജസീർ, അർഷദ്ഖാൻ, അഭിനവ് കിസ്സാർട്ട് എന്നിവർ സംബന്ധിച്ചു.

wings ticket
Advertisment