Advertisment

പാലക്കാട് പ്രവാസി സെൻറ്റർ 'സർഗ്ഗസമീക്ഷ' എന്ന പേരിൽ കുട്ടികൾക്കായി നടത്തിയ സാഹിത്യ രചനാമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് പ്രവാസി സെൻറ്റർ സർഗ്ഗസമീക്ഷ എന്ന പേരിൽ കുട്ടികൾക്കായി നടത്തിയ സാഹിത്യ രചനാമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഒൻപതു വയസ്സുമുതൽ പതിമൂന്നു വയസ്സുവരെയും, പതിന്നാലു വയസ്സുമുതൽ പതിനെട്ട് വയസ്സുവരെയുമുള്ള രണ്ടു ഗ്രൂപ്പുകളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കഥ, കവിത എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.

പ്രമുഖ സാഹിത്യ നിരൂപകരായ ഡോ. പി മുരളി, ഡോ.എം പി പവിത്ര, കെ വി വിൻസെൻറ് എന്നിവരടങ്ങിയ ജൂറിയാണ് സാഹിത്യസൃഷ്ടികളുടെ മൂല്യനിർണ്ണയം നടത്തിയത്. ജൂലൈ 30ന് വൈകീട്ട് ഇന്ത്യൻ സമയം 5 മണിയ്‌ക്ക്‌ ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന യോഗത്തിൽ വിജയികളായ കുട്ടികളെ അനുമോദിക്കും. ചടങ്ങിൽ പാലക്കാട് ജില്ലാ മുൻകലക്റ്ററും പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ വി മോഹൻകുമാർ ഐഎഎസ് മുഖ്യ അതിഥി ആയിരിക്കും.

മത്സരവിജയികളുടെ പേരുവിവരം താഴെ കൊടുക്കുന്നു:

ഗ്രൂപ്പ് ഒന്ന് (9-13)

മലയാളം കവിത : ഒന്നാം സ്ഥാനം - നയന കെ, രണ്ടാം സ്ഥാനം - വൈഗ സി എം, മൂന്നാം സ്ഥാനം - നിയ വി ജെ

മലയാളം കഥ : ഒന്നാം സ്ഥാനം - ആർജെ, രണ്ടാം സ്ഥാനം - താനിയ സി എസ്, മൂന്നാം സ്ഥാനം - ജീന സി

ഇംഗ്ലീഷ് കവിത : ഒന്നാം സ്ഥാനം - ആദിദേവ് അഖിലേഷ്, രണ്ടാം സ്ഥാനം - അക്ഷയ ശ്രീകാന്ത്

ഇംഗ്ലീഷ് കഥ : ഒന്നാം സ്ഥാനം - ആദിദേവ് അഖിലേഷ്, രണ്ടാം സ്ഥാനം - നവ്യശ്രീ പ്രദീപ്, മൂന്നാം സ്ഥാനം - ഇഷാൻ നായർ.

ഗ്രൂപ്പ് രണ്ട് (14-18)

മലയാളം കവിത : ഒന്നാം സ്ഥാനം - നിരഞ്ജന ആർ, രണ്ടാം സ്ഥാനം - ആർദ്ര ജെ, മൂന്നാം സ്ഥാനം- ശ്രേയ എസ്.

മലയാളം കഥ : ഒന്നാം സ്ഥാനം - അമൃത എം, രണ്ടാം സ്ഥാനം - സിന്ധു യു, മൂന്നാം സ്ഥാനം - അമൃത കെ കെ

ഇംഗ്ലീഷ് കവിത : ഒന്നാം സ്ഥാനം - കാവ്യശ്രീ പ്രദീപ് , രണ്ടാം സ്ഥാനം - അനന്യ വിനോദ്, മൂനാം സ്ഥാനം - മിഥുന പ്രകാശ്,

ഇംഗ്ലീഷ് കഥ : ഒന്നാം സ്ഥാനം - കാവ്യശ്രീ പ്രദീപ്, രണ്ടാം സ്ഥാനം - , അമൃത എം

സർഗ്ഗസമീക്ഷയുടെ തുടർപരമ്പരകളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള കൂടുതൽ കലാസാഹിത്യ മത്സരങ്ങൾ ഉണ്ടാകുമെന്നു പ്രവാസി സെന്റർ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് sargasameeksha.ppc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

palakkad pravasi centre
Advertisment