Advertisment

തഹ്‌സീൻ 2020 ഇന്റർനാഷണൽ ഖുർആൻ പാരായണ മത്സര വിജയിക്കളെ പ്രഖ്യാപിച്ചു.

author-image
admin
New Update

റിയാദ് : റിയാദ് മലപ്പുറം ജില്ല കെഎംസിസി ലോക മലയാളികൾക്കായി സംഘടിപ്പിച്ച  'തഹ്‌സീൻ 2020' ഇന്റർനാഷണൽ ഓൺലൈൻ ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

Advertisment

publive-image

ജൂനിയർ ഗേൾസ് വിഭാഗത്തിൽ നിന്നും അഫീഫ ഹിജ (ഇന്ത്യ) ഒന്നാം സ്ഥാനവും നുഹ സാജിർ (ഇന്ത്യ) രണ്ടാം സ്ഥാനവും  ഹസ്ന ഷിബിനം (ഇന്ത്യ) മൂന്നാം സ്ഥാനവും ജൂനിയർ ബോയ്സ് വിഭാഗതിൽ ശൈഫ് അലി സിദീഖ് (യൂ.എ.ഇ) ഒന്നാം സ്ഥാനവും , സഹദ് സലീം (സൗദി)

രണ്ടാം സ്ഥാനവും , മുഹമ്മദ്‌ അസദ് (ഇന്ത്യ), നദീം നൂർഷ (സൗദി) എന്നിവർ മൂന്നാം സ്ഥാനവും

സീനിയർ വിഭാഗത്തിൽ ഡോക്ടർ മുഹമ്മദ്‌ ഇബ്രാഹിം (സൗദി) മുഹമ്മദ്‌ റാഷിദ്‌ (ഇന്ത്യ)

രണ്ടാം സ്ഥാനവും , സഈദ് സിദ്ധീഖി (ഇന്ത്യ), മൂന്നാം സ്ഥാനവും നേടി വിജയികളായി.മത്സര വിജയികൾക്ക് ഒന്നര ലക്ഷം രൂപയുടെ പാരിതോഷികവും പ്രശസ്തി പത്രവുമാണ് സമ്മാനായി നൽകുന്നത്.  രണ്ട് റൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ 743 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു.

സംഘാടകരുടെ മുഴുവൻ കണക്ക് കൂട്ടലുകളും തെറ്റിച്ചു കൊണ്ടുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം മത്സരം കൂടുതൽ കടുത്തതായി. മൂന്ന് കാറ്റഗറിയിലായി നടത്തിയ മത്സരത്തിൽ ജൂനിയർ ബോയ്സ് വിഭാഗത്തിൽ മാത്രം 344 എൻട്രികളാണ് വന്നത് . ജൂനിയർ ഗേൾസ് വിഭാഗത്തിൽ 148 ഉം സീനിയർ പുരുഷന്മാരുടെ വിഭാഗത്തിൽ 255 ഉം എൻട്രികളാണ് വന്നത്. ആദ്യ റൗണ്ടിൽ നിന്നും തെരെഞ്ഞുടുത്തവരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്.

വിവിധ ഗൾഫ് രാജ്യങ്ങൾക് പുറമെ സിംഗപ്പൂർ, മലേഷ്യ, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥി പങ്കാളിത്തമുണ്ട് എന്നത് മൽസരത്തെ വ്യത്യസ്തമാക്കുന്നു.

ജിസിസി രാജ്യങ്ങളിളിൽ നിന്നുള്ള ഇന്റർനാഷണൽ ഖാരിഉകളായ ശൈഖ് അബ്ദുൽ ഖാദർ അൽ ഖാസിമി, ശൈഖ് റഷാദ് ലർദി, ശൈഖ് സഅദ് അൽ ഖാസിമി, ശൈഖ് ഇസ്സുദ്ധീൻ സ്വലാഹി, ശൈഖ് മുആദ് അൽ ഖാസിമി, ശൈഖ് ഷാഹീൻ ബിൻ ഹംസ എന്നിവർ ജൂറിയായി നിയന്ത്രിച്ചത്. വിജയികൾക്കുള്ള സമ്മാന ധാന പരിപാടി മലപ്പുറത്ത്‌ വെച്ചു നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

Advertisment