Advertisment

വിന്റർ ബ്ലിസ്സ്‌ 2020’ സ്റ്റുഡന്റ്സ്  ‌ ഇന്ത്യ വിന്റർ ക്യാമ്പ് നടത്തി.

author-image
admin
New Update
റിയാദ്‌: വിന്റർ ബ്ലിസ്സ്‌ 2020 എന്ന പേരിൽ സ്റ്റുഡന്റ്സ്  ‌ ഇന്ത്യ വിന്റർ ക്യാമ്പ് നടത്തി. സ്റ്റുഡന്റ്സ്‌ ഇന്ത്യ രക്ഷാധികാരി‌ അസ്‌ഹർ പുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ഹിഷാം അബൂബക്കർ ഐസ്‌ ബ്രേക്കിംഗ്‌ നടത്തി.
Advertisment
publive-image
വിന്റർ ബ്ലിസ്സ്‌ 2020’ സ്റ്റുഡന്റ്സ്  ‌ ഇന്ത്യ വിന്റർ ക്യാമ്പ് 
നിലവിലെ ഇന്ത്യൻ സാഹചര്യത്തെ കുറിച്ച്‌ ഇന്ററാക്ടീവ്‌ സെഷനും ക്വിസ്സ്‌ മത്സരവും അജ്മൽ ഹുസൈൻ, നിസർ വാണിയമ്പലം എന്നിവർ നിയന്ത്രിച്ചു. "ഉത്തരവാദിത്തമുള്ള ഞാൻ ദുഖിക്കുകയില്ല" എന്ന വിഷയത്തിൽ യൂത്ത്‌ ഇന്ത്യ ജുബൈൽ പ്രസിഡന്റ്‌ റയ്യാൻ മൂസ സംസാരിച്ചു. തുടർന്ന് നടന്ന് വിവിധ കായിക മത്സരങ്ങൾ ഷാനിദ്‌ അലി, ഫൈസൽ, മുഹ്സിൻ അയ്യാഡൻ, അഫ്നിദഅഷ്ഫാഖ്‌, സാബിറലബീബ്‌ എന്നിവർ നിയന്ത്രിച്ചു.
തനിമ സൗത്ത്‌ മേഘലാ പ്രസിഡന്റ്‌ ബഷീർ രാമപുരം സമാപന പ്രഭാഷണം നടത്തി. മജീദ്‌ തുപ്പത്ത്‌, കമറുദ്ദീൻ എ.പി,ലബീബ്‌ മാറഞ്ചേരി,റനീസ്‌, അഷ്ഫാഖ്‌ കക്കോടി എന്നിവർ നേതൃത്വം നൽകി.
Advertisment