അതിശൈത്യത്തിൽ മദ്യപിക്കരുത്; വീടുകൾക്കുള്ളിൽ കഴിയണമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

New Update

ഡല്‍ഹി: അതിശൈത്യത്തിൽ മദ്യപിക്കരുതെന്നും വീടുകൾക്കുള്ളിൽ കഴിയണമെന്നും മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

Advertisment

publive-image

ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വീടുകളിലും വര്‍ഷാന്ത്യ പാര്‍ട്ടികളിലും മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കു. ഇത് അപകടകരമാണെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതിശൈത്യം പരിഗണിച്ച് ജനങ്ങൾ വീടിനകത്ത് തന്നെ ഇരിക്കണമെന്നും വൈറ്റമിന്‍ സി അടങ്ങിയ പഴ വർഗങ്ങൾ ധാരാളം കഴിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാന്‍ ചര്‍മ്മം നനവുള്ളതായി സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

winter season
Advertisment