Advertisment

വൈദ്യുതിയില്ലെങ്കിലും ഇനി വൈഫൈ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബോസ്റ്റണ്‍: നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ വയറില്ലാതെ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യയുമായി മസാച്യുസെറ്റ്‌സ് ഗവേഷകർ . വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യാനാവുന്ന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. ദിവസേന ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ വയറില്ലാതെ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യകള്‍ക്ക് വഴിതെളിയിക്കുന്നതാണ് ഈ കണ്ടുപിടുത്തം.

publive-image

എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ഡിസി വൈദ്യുതിയാക്കിമാറ്റാന്‍ സാധിക്കുന്ന ഉപകരണങ്ങൾ ‘റെക്‌റ്റെന്നാസ്’ (rectennas) എന്നാണ് അറിയപ്പെടുന്നത്. ഒരു ഫ്‌ളെക്‌സിബിള്‍ റേഡിയോ ഫ്രീക്വന്‍സി ആന്റിന ഉപയോഗിച്ചാണ് വൈഫൈ വഹിക്കുന്ന എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ആഗിരണം ചെയ്യുന്നത്. ഈ ആന്റിന റ്റൂ ഡയമെന്‍ഷണല്‍ സെമി കണ്ടക്ടര്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ഉപകരണവുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആഗിരണം ചെയ്യുന്ന എസി തരംഗങ്ങള്‍ സെമി കണ്ടക്ടറിലെത്തുകയും അത് ഡിസി വോള്‍ടേജ് ആക്കി മാറ്റുകയും ചെയ്യുന്നു.

publive-image

ഈ വൈദ്യുതി ബാറ്ററികള്‍ റീച്ചാര്‍ജ് ചെയ്യുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഭാവിയില്‍ ഈ സംവിധാനം ഉപയോഗിച്ച് ബാറ്ററികള്‍ ഇല്ലാതെ പോലും വൈഫൈ സിഗ്നലുകളില്‍ നിന്നും നേരിട്ട് വൈദ്യുതി ഉപയോഗിക്കാനാവും.

Advertisment