Advertisment

മാനവികതയുടെ മഹത്വം കാത്തു സൂക്ഷിക്കുക: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

New Update

publive-image

Advertisment

പാലക്കാട്‌: വിശുദ്ധ റമദാനിൽ നാം നേടിയെടുത്ത വിശുദ്ധിയും സമർപ്പണബോധവും ജീവിത ചര്യയാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി, ജന:സെക്രട്ടറി ടി കെ അഷ്റഫ് എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു.

ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിത രീതിയാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നതെന്ന അടിസ്ഥാന തത്വം ഉൾക്കൊള്ളാൻ വിശ്വാസികൾക്ക് കഴിയണം.

മാനവികതയുടെ മഹത്വവും, പരസ്പര ബഹുമാനവും പൊതുജീവിതത്തിന്റെ ഭാഗമാകണം. സഹജീവികളോടുള്ള കരുണയും, വാത്സല്യവും നാം ബാദ്ധ്യതയായി മനസ്സിലാക്കണം.

കുടുംബ, അയൽപക്ക ബന്ധങ്ങൾ കാത്തു സൂക്ഷിക്കണം. സന്ദർശനങ്ങൾ ഒഴിവാക്കി ക്ഷേമാന്വേഷണങ്ങൾ നടത്താൻ മറക്കരുത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുവാനും, പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സാമ്പത്തികമായും, ശാരീരികമായും സഹായിക്കുവാൻ എല്ലാവരും തയ്യാറാകണമെന്നും ഇരുവരും ഈദ് സന്ദേശത്തിൽ പറഞ്ഞു.

പാലസ്തീൻ ജനതക്ക് നേരെ ഇസ്രാഈൽ സൈന്യം നടത്തുന്ന അതിക്രമത്തെ അന്താരാഷ്ട്ര സമൂഹം പ്രതിരോധിക്കണം. പാലസ്തീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും, മനുഷ്യത്വമുള്ള എല്ലാവരും അവർക്കായി നിലകൊള്ളണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

palakkad news
Advertisment