Advertisment

കിഫ്ബിയില്‍ ഓഡിറ്റിംഗ് വേണമെന്ന കര്‍ശന നിലപാടെടുത്ത എജിയെ മാറ്റിയത് ഇറ്റാനഗറിലേക്ക്; ഒടുവില്‍ നിയമനം ഡല്‍ഹിയില്‍

New Update

തിരുവനന്തപുരം: കിഫ്ബിയില്‍ ഓഡിറ്റിംഗ് വേണമെന്ന കര്‍ശന നിലപാടെടുത്ത കേരള അക്കൗണ്ടന്റ് ജനറലിന്റെ ഇറ്റാനഗറിലേക്കുള്ള സ്ഥലം മാറ്റം കേന്ദ്ര സർക്കാർ പിൻവലിച്ചു. കേരള എ.ജിയായിരുന്ന എസ്. സുനില്‍രാജിനെ ഡല്‍ഹി സെന്‍ട്രല്‍ റീജന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടറായാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്.

Advertisment

publive-image

1996 ബാച്ച് സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥനായ സുനില്‍ രാജിനെ മേയിലാണ് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റായി സ്ഥാനക്കയറ്റം നല്‍കി അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലേക്ക് മാറ്റിയത്.

കിഫ്ബി ഓഡിറ്റിംഗില്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് കേരള എജിയായിരുന്ന സുനില്‍ രാജ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ എ.ജിക്കെതിരെ പരസ്യമായി രംഗത്തെത്തി.

റിപ്പോര്‍ട്ട് തിരുത്തണം എന്നാവശ്യപ്പെട്ട് കിഫ്ബി സി.ഇ.ഒ എജിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്.

centrel govt
Advertisment