Advertisment

1987-ലെ ‘യുദ്ധ’ത്തെ ‘ഒന്നാം സ്വാതന്ത്ര്യയുദ്ധം’ എന്നു വിളിച്ചത് സവർക്കറാണ്. അല്ലെങ്കിൽ നമ്മുടെ കുട്ടികൾ അതിനെ ലഹളയായേ മനസ്സിലാക്കുമായിരുന്നുള്ളൂ” ; വീർ സവർക്കർ ഇല്ലായിരുന്നെങ്കിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രമാകുമായിരുന്നില്ല ; ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ടതുണ്ടെന്ന് അമിത് ഷാ 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: വീർ സവർക്കർ ഇല്ലായിരുന്നെങ്കിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രമാകുമായിരുന്നില്ല. ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

Advertisment

publive-image

വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലേ നാമതിനെ കാണുമായിരുന്നുള്ളൂ. 1987-ലെ ‘യുദ്ധ’ത്തെ ‘ഒന്നാം സ്വാതന്ത്ര്യയുദ്ധം’ എന്നു വിളിച്ചത് സവർക്കറാണ്. അല്ലെങ്കിൽ നമ്മുടെ കുട്ടികൾ അതിനെ ലഹളയായേ മനസ്സിലാക്കുമായിരുന്നുള്ളൂ” -ഷാ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കുകീഴിൽ ഇന്ത്യ ലോകത്തിനുമുമ്പിൽ ബഹുമാനം വീണ്ടെടുക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “അദ്ദേഹത്തിനുകീഴിൽ ഇന്ത്യയോടുള്ള ആദരം വർധിച്ചു. നമ്മുടെ അഭിപ്രായം ലോകം ശ്രദ്ധിക്കുന്നു. അന്താരാഷ്ട്ര വികസനത്തെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി പറയുമ്പോൾ ലോകം ശ്രദ്ധിക്കുന്നു” -ഷാ പറഞ്ഞു.

Advertisment