Advertisment

മഴകൊടുതി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു

New Update

publive-image

Advertisment

എറണാകുളം:  വേള്‍ഡ് മലയാളി ഫെഡറേഷന്‍  സെൻട്രൽ സോൺ എറണാകുളം ജില്ലയിൽ ചെല്ലാനം മഴക്കെടുതി നേരിടുന്ന പ്രദേശത്തു ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. 75 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. സെൻട്രൽ സോൺ പ്രസിഡന്റ്‌ സിദ്ധിക്ക് ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്ലോബൽ വൈസ് ചെയർമാൻ നൗഷാദ് ആലുവ മുഖ്യ അതിഥി ആയിരുന്നു.കാർമ്മൽ ആശ്രമം സുപ്പീരിയർ ഫാദർ മൈക്കിൾ പുന്നക്കൽ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.

publive-image

സെൻട്രൽ സോൺ ജോയിന്റ് ചാരിറ്റി കോഡിനേറ്റർ ദുർഗ മദനൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ട്രഷറർ C.ചാണ്ടി, സോൺ കോഡിനേറ്റർ റഫീഖ് മരക്കാർ, ജോയിന്റ് സെക്രട്ടറി റിനി സൂരജ്, സ്പോർട്സ് കോഡിനേറ്റർ ഷാജഹാൻ, വിമൻസ് ഫോറം കോഡിനേറ്റർ സുമിത്ര സത്യൻ, ഷുഹൈബ്, ലീന തുടങ്ങിയവർ പങ്കെടുത്തു.സെൻട്രൽ സോണിന്റെ ഈ ഉദ്യമത്തിൽ പങ്കാളികളായ അൽ അമീൻ സ്കൂൾ കുട്ടികൾക്കും wmf മുഴുവൻ അംഗങ്ങൾക്കും നന്ദി അർപ്പിക്കുന്നു

publive-image

Advertisment