Advertisment

വേള്‍ഡ് മലയാളി ഫെഡറേഷന്‍ മീഡിയ വിംഗ് ഫോട്ടോ കോണ്ടെസ്റ്റ് സംഘടിപ്പിച്ചു .

author-image
admin
New Update
വേൾഡ് മലയാളി ഫെഡറേഷൻ മീഡിയ വിംഗ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എന്റെ പരിസ്ഥിതി എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോ കോണ്ടെസ്റ്റ്ൽ WMF കേരള സെൻട്രൽ സോണിൽ നിന്നും അബ്ദുൽ റഹ്മാൻ (ഒന്നാം സമ്മാനം ), WMF റിയാദ് സെൻട്രൽ കമ്മിറ്റി യുടെ C/O ൽ ചിത്രം അയച്ച ആത്മന സ്റ്റാൻലി (രണ്ടാം സമ്മാനം ), WMF കേരള നോർത്ത് സോണിൽ നിന്നും സീന ഷാനവാസ്‌ (മൂന്നാം സ്ഥാനത്തിനും അർഹത നേടി )
Advertisment
publive-image
ആർട്ട് ഡയറക്ടറും, ഫോട്ടോ ഗ്രാഫറും ആയ ശ്രീ അജി കുമാർ, ഫോട്ടോ ഗ്രാഫി ട്രൈനെറും കേരള ഫോട്ടോ ഗ്രാഫി അസോസി യേഷന്റെ   പോയ വർഷത്തെ സ്റ്റേറ്റ്  അവാർഡ് വിന്നറും ആയ ശ്രീ നൗഷാദ്, ഫോട്ടോ ഗ്രാഫറും നിരവധി മത്സരങ്ങളിൽ വിധി കർത്താവുമായിരുന്ന സുശാന്ത് എന്നിവർ ചേർന്ന് വിജയികളെ കണ്ടെത്തി.
എന്റെ പരിസ്ഥിതി എന്റെ ഉത്തരവാദിത്വം എന്ന തീം നോട് ബന്ധപ്പെട്ടു നിൽക്കുന്ന പ്രവൃത്തി,പുതു തലമുറ സമൂഹത്തോട് കാണിക്കുന്ന പ്രതി ബദ്ധത, ചിത്രങ്ങൾ  സമൂഹത്തിനു നൽകുന്ന സന്ദേശം, വരും കാലഘട്ടത്തിൽ ഉണ്ടാകാവുന്ന ദൂര വ്യാപക ഗുണം, ഇവയെല്ലാം വിധി നിർണ്ണയത്തിൽ പരിഗണിച്ചു എന്ന് വിധികർത്താക്കൾ അറിയിച്ചു.
ഒന്നാം സമ്മാനം 10001 രൂപ,  റാഫി കൊയിലാണ്ടി (മിറാറ്റ് അൽ റിയാദ്), രണ്ടാം സമ്മാനം 5001 രൂപ ഡോ.ഹംസ (ബ്രോസ്റ്റ് ടാസാന്ത്) മൂന്നാം സമ്മാനം 2001 രൂപ ഷമീർ യൂസഫ് (ജിയോ സോൾ മൈ ക്രോപില്ലിംഗ്)  എന്നിവരാണ് നൽകുന്നത്.  വിജയികൾക്ക് WMF മീഡിയ വിംഗ് അഭിനന്ദനങ്ങൾ അറിയിച്ചു.
Advertisment