Advertisment

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള മീറ്റ് 2018 ഡിസംബർ മുപ്പതിന് കൊച്ചിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ കേരള ഘടകം സംഘടിപ്പിക്കുന്ന കേരള മീറ്റ് 2018 ന് 30/12/2018 ഞായറാഴ്ച രാവിലെ 9. 30 ന് തിരി തെളിയുന്നു.WMF ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ ന്റെ അധ്യക്ഷതയിൽ എറണാംകുളം നോർത്ത് ടൗൺ ഹാളിൽ നടത്തപ്പെടുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട കേരള നിയമ സഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിതല, എറണാംകുളം എം. എൽ. എ ഹൈബി ഈഡൻ, പറവൂർ എം. എൽ. എ

V. D. സതീശൻ, തൃക്കാക്കര എം. എൽ. എ P.T.തോമസ്, കൊച്ചി മേയർ സൗമിനി ജെയിൻ, അഭിനേതാവും സംവിധായകനുമായ മധുപാൽ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നു.

Advertisment

publive-image

90 ൽ അധികം രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ച ഡബ്ലിയു. എം. എഫ് ന്റെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരിക്കും. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ, കേരള മെമ്പേഴ്‌സ് സംഗമം, ഗ്ലോബൽ മെമ്പേഴ്‌സ് സംഗമം തുടങ്ങി നിരവധി കാര്യങ്ങൾ പരിപാടിയിൽ ഉൾകൊള്ളിച്ചിരിക്കുന്നു.

publive-image

വൈകീട്ട് 5 മണിക്ക് സാംസ്‌കാരിക സമ്മേളനം ബഹു. നിയമസഭ സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടിക്ക് ശേഷം പ്രസിദ്ധ മെന്റലിസ്റ് നിപിൻ നിരാവത് ന്റെ പ്രോഗ്രാം, പ്രശസ്ത പിന്നണി ഗായകരായ സമദ് സുലൈമാൻ, നസീർ മിന്നലെ, മുഹമ്മദ് അഫ്സൽ, ജീനു, ശിവാനി, പ്രശസ്ത കൊറിയോഗ്രാഫർ റിയാസ്, ജീഷ്മ എന്നിവർ അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടി എന്നിവ ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക ചെയർമാൻ 9388838373 കൺവീനർ  9656666270  കോഡിനേറ്റർ 9846155330 കേരള മീറ്റ് പ്രോഗ്രാം കമ്മിററി

Advertisment