Advertisment

വേൾഡ് മലയാളി ഫെഡറേഷൻ മലയാള മിഷൻ കമ്മറ്റി രൂപവത്കരിച്ചു

author-image
admin
New Update

റിയാദ് :  വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കൗൺസിൽ മലയാള മിഷൻ രൂപീക രണ യോഗം വിമൻസ് കോഡിനേറ്റർ ആനി സാമുവലിന്റെ വസതിയിൽ നടന്നു.ഡബ്ലിയു  എം എഫ് ഏറ്റുഎടുത്ത മലയാള  മിഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഗ്ലോബൽ വൈസ് ചെയർമാൻ നൗഷാദ് ആലുവ പരിചയപ്പെടുത്തി.

Advertisment

publive-image

തുടർന്ന് മലയാള മിഷന്റെ പ്രവർത്തനങ്ങൾ ഈ വരുന്ന പതിമൂന്നാം തിയതി പ്രവേശ നോത്സവപരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചും മലയാള മിഷന്റെ തുടർ ന്നുള്ള പ്രവർത്തനങ്ങളെ കുറിച്ചും യാര ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ അദ്ധ്യാ പകൻ അൻഷാദ് കോട്ടുകുന്നം മലയാള മിഷൻ കോഡിനേറ്റർ ഷാലീമ കെ എന്നിവരും സംസാരിച്ചു.

നിലവിൽ വന്ന മലയാള മിഷൻ കമ്മറ്റിക്ക് നാഷണൽ സെക്രട്ടറി സാബു ഫിലിപ്, നാഷണൽ വൈസ് പ്രസിഡന്റ് നാസർ ലൈസ്,നാഷണൽ കൗൺസിൽ അംഗം റാഫി കൊയ്‌ലാണ്ടി,സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് രാജൻ കാരിച്ചാൽ റിയാദ് റീജയൻ കോഡിനേറ്റർ ഹാരിസ് ബാബു ,വിമൻസ് വിങ് പ്രസിഡന്റ് വല്ലി ജോസ്, വിമൻസ് ഫോറം കോഡിനേറ്റർ ആനി സാമുവൽ എന്നിവർ ആശംസകളും നേർന്നു.

മലയാള മിഷൻ രൂപീകരണ യോഗത്തിൽ വിമൻസ് ഫോറം വൈസ് പ്രസിഡന്റ് ഡോ: സീമ മുഹമ്മദ്,ജില്ലി പോൾ,വിപിൻ സാമുവൽ എന്നിവർ  സന്നിഹിതരായിരുന്നു. റിയാദ് സെൻട്രൽ കൗൺസിൽ സെക്രട്ടറി ജലീൽ പള്ളം തുരുത്തി  സ്വാഗതവും മീഡിയ കോഡിനേറ്റർ ഹബീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.

മലയാള മിഷന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സപ്പോർട്ടും പിന്തുണയും നൽകുന്ന ഗ്ലോബൽ MM കോഡിനേറ്റർ ജൈസൺ കാളിയാനിക്ക് റിയാദ് മലയാള മിഷൻ കമ്മറ്റി യുടെ പ്രത്യേക നന്ദിയും അറിയിച്ചു.ഭാരവാഹികൾ കോഡിനേറ്റർ, ഷാലിമ  കെ, പ്രസിഡന്റ് അൻഷാദ് കോട്ടുകുന്നം സെക്രട്ടറി സലീന മാത്യു വൈസ് പ്രസിഡന്റ് ഷിനു നവീൻ  ജോയിൻ സെക്രട്ടറി കെ കെ സാമുവൽ, ജിൻസി ബിബിൻ

Advertisment