Advertisment

ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് റിയാദ്  ആസ്റ്റര്‍ സനദ് ഹോസ്പിറ്റ ലിന്റെ സഹായത്തോടെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കൗണ്‍സില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

 

publive-image

ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ആസ്‌ററര്‍ സനദ് ഹോസ്പിററലും ഡബ്യൂ എം. എഫും സംയുതമായി സംഘടിപ്പിച്ച ക്യാമ്പില്‍ നിന്ന് .

രാവിലെ 8,30 നു ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 12 മണി വരെ നീണ്ടു നിന്നു.വേള്‍ഡ് മലയാളി ഫെഡറേഷന്റെ നിരവധി പ്രവര്‍ത്തകരും ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിലെ ജീവനക്കാരും പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ സി ഇ ഒ ഹാസിഫ് ഗാനി നിര്‍വഹിച്ചു.

publive-image

ആസ്റ്റര്‍ സനദ് ഹോസ്പിറ്റലി്‌ന് വേണ്ടി അബ്ദുല്‍ നാസര്‍, ബിസിനസ് ഡെവലപ്പ് മെന്റ് സുജിത്ത് അലി മൂപ്പന്‍, സി. ഒ. ഒ. ശ്രിവാസ്ഥന്‍, മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ആരിഫ് ഇല്ല്യാസ്, എന്നിവരും ഡബ്യൂ. എം. എഫ്‌ന് വേണ്ടി ശിഹാബ് കൊട്ടുകാട്, മുഹമ്മദലി മരോട്ടിക്കല്‍, ജലീല്‍ പള്ളാതുരുത്തി, ഇബ്രാഹിം സുബ്ഹാന്‍, ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

publive-image

publive-image

സ്റ്റാന്‍ലി ജോസ്, നൗഷാദ് ആലുവ, ഇക്ബാല്‍ കോഴിക്കോട്, സലാം പെരുമ്പാവൂര്‍, ഡൊമനിക് സാവിയോ, ഹബീബ് റഹ്മാന്‍, നവീന്‍, ഷാനു, ആദില്‍ ജലീല്‍, അസ്‌ലം കണ്ണൂര്‍, നാസര്‍ ആലുവ, സുരേഷ്, ടോണി വനിതാ പ്രവര്‍ത്തകരായ ഷിനു നവീന്‍, സലീന ജലീല്‍, ഡോ:സീമ എന്നിവര്‍ ക്യാമ്പില്‍ രക്തം നല്‍കി. രാജന്‍ കരിച്ചാല്‍, ഷൈജു പച്ച, അരുണ്‍ പൂവാര്‍, സിജോ മാവേലിക്കര, അബ്ദുല്‍ മജീദ് പൂളക്കടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ പ്രവര്‍ത്തകര്‍ക്കും ഹോസ്പിറ്റല്‍ സ്റ്റാഫിനും ട്രഷറര്‍ റിജോഷ് കടലുണ്ടി നന്ദിയും പറഞ്ഞു.

Advertisment