Advertisment

ലോകത്ത് 63.93 ലക്ഷം കൊവിഡ് രോഗികൾ, 3.83 ലക്ഷം മരണം; അമേരിക്കയിൽ കേസുകൾ പതിനെട്ടര ലക്ഷത്തിലേക്ക്

New Update

ലോകത്ത് കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം 63.93 ലക്ഷം പേർക്കാണ് ലോകമെമ്പാടും കൊവിഡ് പിടിപെട്ടത്. ഇതിൽ 27.86 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 3.83 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയിലും യുകെയിലുമാണ് കൂടുതൽ മരണവും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

Advertisment

publive-image

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ബ്രസീലിൽ 1,262 പേർ മരിച്ചു. മെക്‌സിക്കോയിൽ 1,092 പേരും മരിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ലക്ഷത്തിന് മുകളിലാണ് ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ 18.49 ലക്ഷം പേർക്കാണ് രോഗമുള്ളത്. ബ്രസീലിൽ 5.55 ലക്ഷം പേർക്കും റഷ്യയിൽ 4.31 ലക്ഷം പേർക്കും യുകെയിൽ 2.81 ലക്ഷം പേർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. ഇതിൽ അമേരിക്കയിൽ മാത്രം 1,07,099 പേരാണ് മരിച്ചത്. യുകെയിൽ 39,811 പേരും ഇറ്റലിയിൽ 33,601 പേരും ബ്രസീലിൽ 31,199 പേരും മരിച്ചു. അമേരിക്കയിൽ 4.79 ലക്ഷം പേരും ബ്രസീലിൽ 2.23 ലക്ഷം പേരും റഷ്യയിൽ 1.95 ലക്ഷം പേരും രോഗവിമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 8,909 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 2,07,615 ആയി വർധിച്ചു. മഹാരാഷ്ട്രയിൽ രോഗികൾ 72,000 കടന്നു.

തമിഴ്നാട്ടിലും ഡൽഹിയിലും 20,000 ത്തിലധികം പേർക്ക് രോഗമുണ്ട്. ഇതുവരെ 5815 പേരാണ് മരിച്ചത്. ഇതിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലക്ഷദീപ് ഒഴികെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

covid 19 corona virus
Advertisment