ഭര്‍ത്താവിന്റെ സംശയം സഹിക്കാന്‍ കഴിയുന്നില്ല : യുവതി 25കാരനായ ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 18, 2019

വെല്ലൂര്‍: തന്നെ അവിശ്വസിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെയും ഒരു വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്തി. താജ്പുരയില്‍ ഇലക്ട്രീഷ്യനായ എസ്.രാജ ( 25), മകന്‍ പ്രണിത് എന്നിവരാണ് കൊല്ലപ്പെട്ടത്.

വെല്ലൂര്‍ ആര്‍ക്കോട്ടിന് സമീപം താജ്പുര ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് 20 കാരിയായ ദീപിക എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് തന്നെ എപ്പോഴും സംശയിക്കുന്നത് സഹിക്കാന്‍ കഴിയാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

ഭര്‍ത്താവിനെ ഇവര്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, സംഭവത്തിന് ദൃക്‌സാക്ഷിയായ മകന്‍ വളര്‍ന്നുവന്നാല്‍ തന്റെ പിതാവിനെ കൊന്നത് അമ്മയാണെന്ന സത്യം തിരിച്ചറിയുമെന്ന് ഭയന്നാണ് ഇവര്‍ കുഞ്ഞിനെയും കൊലപ്പെടുത്തിയത്.

പ്രണയത്തിലായിരുന്ന ദീപികയും രാജയും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. തന്റെ ഭര്‍ത്താവിനെയും കുഞ്ഞിനെയും മാര്‍ച്ച് 13 മുതല്‍ കാണാനില്ലെന്ന് കാണിച്ച് ദീപിക ആര്‍ക്കോട്ട് താലൂക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ദീപികയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

×