Advertisment

ഭർത്താവ് ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുന്നില്ല, വിഷമിപ്പിക്കുന്നില്ല ; യുഎഇയില്‍ വിചിത്രമായ കാരണമുന്നയിച്ച് വിവാഹം മോചനം തേടി യുവതി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

യുഎഇ : യുഎഇയില്‍ വിചിത്രമായ കാരണമുന്നയിച്ച് യുവതി വിവാഹം മോചനം തേടി. ഭർത്താവിന്റെ അമിതമായ സ്നേഹം കാരണം താൻ ശ്വാസംമുട്ടുകയാണ്. എപ്പോഴും വീട്ടുജോലികളില്‍ സഹായിക്കുന്നു.

Advertisment

publive-image

ഒരിക്കല്‍ പോലും വഴക്കുണ്ടാക്കുന്നില്ല, വിഷമിപ്പിക്കുന്നില്ല. ഇത്തരം സ്‍നേഹവും അനുകമ്പയും എല്ലാ പരിധികള്‍ക്കും അപ്പുറമാണ് അതിനാൽ വിവാഹ മോചനം വേണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരുവര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റെ ക്ഷമ കാരണം ഇതുവരെ ഒരു തര്‍ക്കമോ പ്രശ്നമോ ഉണ്ടായിട്ടില്ല. അല്‍പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ് കാരണം തന്റെ ജീവിതം നരകതുല്യമായെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. എന്തെങ്കിലും വഴക്കുണ്ടാകുന്ന ഒരു ദിവസത്തിനുവേണ്ടി താന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

എന്നാല്‍ എപ്പോഴും ക്ഷമിക്കുകയും തനിക്ക് ദിവസവും സമ്മാനങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഭര്‍ത്താവിന്റെ ‘റൊമാന്റിക്’ മനോഭാവം കാരണം അതുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു വാക്കുതര്‍ക്കമോ വാഗ്വാദമോ എങ്കിലും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. അനുസരണകൊണ്ട് നിറഞ്ഞ പ്രയാസ രഹിതമായ ജീവിതം മടുത്തുവെന്നും യുവതി പറഞ്ഞു.

 

Advertisment