Advertisment

നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂര്‍ : തൃശൂരില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് യാത്രക്കാരിയായ യുവതി മരിച്ചു. കാരികുളം പാലച്ചുവട് ആല്‍ബിന്റെ ഭാര്യ നീതു (24) ആണ് മരിച്ചത്.

റോഡില്‍ ഇറക്കത്തുവച്ച് കുറുകെ ചാടിയ നായ ഓട്ടോയുടെ മുന്‍ചക്രത്തില്‍ കുടുങ്ങിയതാണ് അപകടത്തിനിടയാക്കിയത്. റോഡിലേക്കു തെറിച്ചുവീണ നീതുവിന്റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ മറിഞ്ഞു കിടക്കുന്നതുകണ്ടു സമീപവാസികള്‍ ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഓട്ടോ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നീട് അതുവഴി വന്ന യാത്രക്കാരുടെ സഹായത്തോടെ ഓട്ടോ ഉയര്‍ത്തിയ ശേഷമാണു നീതുവിനെ പുറത്തെടുത്തത്.

ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ പതിനഞ്ചു മിനിറ്റോളം നീതു വഴിയില്‍ കിടന്നു. കുറച്ചുസമയത്തിനുശേഷം വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നു തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരണം സംഭവിച്ചത്.

ഓട്ടോയിലുണ്ടായിരുന്ന നീതുവിന്റെ അമ്മ ആനി, മക്കളായ മൂന്നര വയസുള്ള നോയല്‍, നാലുമാസം പ്രായമായ ആരോണ്‍ എന്നിവര്‍ക്കു നിസാര പരിക്കേറ്റു.

Advertisment