Advertisment

അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 32 കാരിയായ യുവതി മരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 32 കാരിയായ യുവതി മരിച്ചു. ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലിലാണ് സംഭവം.

Advertisment

publive-image

ലൈംഗികബന്ധത്തിനിടെ തലകറങ്ങുന്നതായി പങ്കാളിയോടു യുവതി പറഞ്ഞു. എന്നാൽ നിമിഷങ്ങൾക്കകംതന്നെ കാർഡിയാക് അറസ്റ്റ് ഉണ്ടാകുകയായിരുന്നു.

ഉടന്‍ എമര്‍ജന്‍സി ആംബുലൻസ് സര്‍വീസുമായി ബന്ധപ്പെട്ടെങ്കിലും എത്തിച്ചേരാന്‍ താമസിക്കുമെന്നുള്ള മറുപടിയാണ് ലഭിച്ചത്.

ഉടനെ പങ്കാളി പുതപ്പ് ചുറ്റിയ ശേഷം യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് സൂചന.

ലൈംഗിക ബന്ധത്തിന്‍റെ ദെെര്‍ഘ്യം കൂട്ടുന്നതിനായി ഉത്തേജക മരുന്ന് കഴിച്ചിരുന്നതായും പറയുന്നുണ്ട്. ഇതും മരണകാരണമാണോ എന്ന സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Advertisment