Advertisment

അമരവിളയില്‍ കിണറിൽ വീണ സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

New Update

publive-image

അമരവിള: കൊല്ലയിൽ പഞ്ചായത്ത്‌ ദേവേശ്വരം വാർഡിൽ താന്നിമൂടിന് സമീപം ഏകദേശം ഇരുപതടിയോളം താഴ്ച്ചയും അതിൽ ഏകദേശം ഏഴടിയോളം വെള്ളമുള്ളതുമായ കിണറ്റിൽ അകപ്പെട്ട അമരവിള ചായറക്കൽ സരസ്വതി വിലാസം വീട്ടിൽ ലീലകുമാരിയെ (63) നെയ്യാറ്റിൻകര അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ റോപ്പിന്റേയും, നെറ്റിന്റേയും സഹായത്തോടുകൂടി കരക്കെത്തിച്ചു.

ഗ്രേഡ് എ.എസ്.ടി.ഒ പത്മകുമാർ, ഫയർ ആന്റ്‌ റെസ്ക്യൂ ഓഫീസർമാരായ ആനന്ദ്, അനി, റോബർട്ട് എസ് തോമസ്, ഫയർ ആന്റ്‌ ഓഫീസർ ഡ്രൈവർ സുജൻ.വി.എസ്, ഹോംഗാർഡ് വനജകുമാർ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

trivandrum news
Advertisment