Advertisment

ഒരു വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ചതിന് ശേഷം കാമുകന്‍ ഉപേക്ഷിച്ചുപോയി; താന്‍ കരഞ്ഞതു പോലെ കാമുകനും കരയാന്‍ യുവതി ചെയ്തത്...

New Update

publive-image

Advertisment

പ്രണയബന്ധം തകര്‍ന്നാല്‍ ആ വിഷമത്തില്‍ നിന്ന് കരകയറാന്‍ പലര്‍ക്കും സാധിക്കാറില്ല. ചിലര്‍ മനസാന്നിദ്ധ്യം വീണ്ടെടുത്ത് വിഷമങ്ങള്‍ മറന്ന് മുന്നോട്ടുപോകും. മറ്റു ചിലരാകട്ടെ ഒരുപാട് നാള്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ വേദനയില്‍ നീറി ജീവിക്കും.

എന്നാല്‍ തന്നെ തേച്ചിട്ട് പങ്കാളിക്കിട്ട് 'നല്ല പണി' കൊടുക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ചൈനയില്‍ നിന്ന് പുറത്തുവരുന്ന അത്തരത്തിലൊരു കഥ സംഭവം നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്.

ചൈന സ്വദേശിയായ യുവതിയാണ് ആരും ചിന്തിക്കാത്ത മാര്‍ഗത്തിലൂടെ തന്റെ മുന്‍കാമുകനെ കരയിക്കാന്‍ തീരുമാനിച്ചത്. സാവോ എന്ന പേരിലുള്ള പെണ്‍കുട്ടി കാമുകനുമായി പിരിഞ്ഞതോടെ താനെത്ര കരഞ്ഞുവോ അത്രത്തോളം കാമുകനെയും കരയിക്കുമെന്ന വാശിയിലായിരുന്നു. അങ്ങനെ കാമുകന്റെ വാതില്‍പ്പടിക്കു മുന്നില്‍ ആയിരംകിലോയോളം ഉള്ളി വാങ്ങിയിടുകയായിരുന്നു കക്ഷി.

വീട്ടിലെത്തിയ 'ഉള്ളി ലോഡ്' കണ്ട് അന്തം വിട്ടുനില്‍ക്കുന്ന കാമുകന്റെ ചിത്രം ഒരു സുഹൃത്താണ് പുറത്തുവിട്ടത്. ഒപ്പം ഒരു കുറിപ്പും സാവോ വച്ചിരുന്നു. '' മൂന്നു ദിവസത്തോളമാണ് ഞാനിരുന്നു കരഞ്ഞത്, ഇനി നിന്റെ ഊഴമാണ്''- എന്നാണ് അതില്‍ എഴുതിയിരുന്നത്. തന്നെ പിരിഞ്ഞതിന് ശേഷം ഒരു തുള്ളി കണ്ണീര്‍ പോലും കാമുകന്‍ പൊഴിച്ചിട്ടില്ല അയാളെന്നും കൂടി സാവോ സുഹൃത്തുക്കളോട് പറഞ്ഞുവത്രേ. കരയാത്തത് വലിയ തെറ്റാണോയെന്നാണ് കാമുകന്റെ ചോദ്യം.

Advertisment