Advertisment

കാമുകനൊപ്പം സ്‌കൂട്ടറില്‍ ഉല്ലാസയാത്ര നടത്തിയ വീട്ടമ്മയെ ഭര്‍ത്താവ് കൈയ്യോടെ പിടികൂടി; ഇവളെ എനിക്ക് വേണ്ടെന്ന് ഭര്‍ത്താവ്, കാമുകനാണെങ്കില്‍ വിവാഹിതനും ...ഒടുവില്‍ സംഭവത്തിന്‍റെ ക്ലൈമാക്സ് ഇങ്ങനെ

New Update

പുനലൂര്‍: കാമുകനൊപ്പം സ്‌കൂട്ടറില്‍ ഉല്ലാസയാത്ര നടത്തിയ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞുനിറുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ഒരു കുട്ടിയുടെ മാതാവാണ് യുവതി. കാമുകനായ യുവാവ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്.

Advertisment

publive-image

ഇടമണ്‍ യു.പി സ്‌കൂള്‍ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കറവൂര്‍ സ്വദേശിയായ യുവാവും ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയും ചേര്‍ന്നാണ് തെന്മല ഇക്കോ ടൂറിസം മേഖലയുള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്‌കൂട്ടറില്‍ എത്തിയത്.

യുവതിയെ തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ മാത്ര സ്വദേശിയായ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടന്‍തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കിലെത്തി ഇടമണില്‍ വച്ച്‌ കമിതാക്കളെ പിടികൂടുകയായിരുന്നു.

യുവതിയും ഭര്‍ത്താവും തമ്മില്‍ നടുറോഡില്‍ വച്ച്‌ വാക്കേറ്റമുണ്ടായതോടെ നാട്ടുകാരും യാത്രക്കാരും പ്രദേശത്ത് തടിച്ചുകൂടി. ഇതോടെ സംഭവം പന്തികേടാണെന്ന് മനസിലാക്കിയ കാമുകന്‍ ഇവരുടെ സമീപത്ത് മാറി ഒളിച്ചുനിന്നു.

ഇതിനിടെ യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് തെന്മല പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ എത്തിച്ചു. യുവതിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതോടെ കാമുകനൊപ്പം യുവതിയെ പറഞ്ഞുവിട്ട് സംഭവം ഒത്തു തീര്‍പ്പാക്കി.

women and boyfriend
Advertisment