Advertisment

സ്ത്രീകള്‍ നിര്‍ബന്ധമായും ഇതറിയുക ! സൗന്ദര്യത്തിനു മാറ്റു കൂട്ടാന്‍ നടന്ന് ദൈവം തന്നെ ഭംഗി കളയണോ എന്നാലോചിക്കുക

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ലണ്ടന്‍ : സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന രോഗങ്ങളില്‍ മുന്‍പിലുള്ളത് സ്തനാര്‍ബുദം അഥവാ ബ്രസ്റ്റ് കാന്‍സര്‍ ആണ്. സ്തനങ്ങളുടെ കോശങ്ങളിലുണ്ടാവുന്ന ഒരുതരം കാൻസറാണ് സ്തനാർബുദം. എന്തുകൊണ്ടാണ് ഈ കാന്‍സര്‍ പിടിപെടുന്നത് എന്നതിനു കൃത്യമായ ഒരു കാരണം എടുത്തു പറയാന്‍ ഇപ്പോഴും വൈദ്യശാസ്ത്രത്തിനു സാധിച്ചിട്ടില്ല.

വന്ധ്യത, മുലയൂട്ടാതിരിക്കുക, മദ്യപാനം, ഡയറ്റിലെ പോരായ്മകള്‍ എന്നിങ്ങനെ കാരണങ്ങള്‍ നിരവധിയുണ്ട്.

കൃത്യമായി കുട്ടികൾക്ക് മുലയൂട്ടാത്ത സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മുലയൂട്ടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജൻ കുറയും. അത് കാൻസറിനെ പ്രതിരോധിക്കാൻ ശേഷി നൽകും.

publive-image

എന്നാല്‍ സൗന്ദര്യവാര്‍ധകവസ്തുക്കളുടെ ഉപയോഗം സ്താനാർബുദത്തിനു കാരണമാകുന്നു എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്ന ഉത്തരം. സ്ത്രീഹോര്‍മോണുകളെ തകിടം മറിക്കാന്‍ സാധിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ഈ സൗന്ദര്യവാര്‍ധകവസ്തുക്കളില്‍ ഉപയോഗിക്കാറുണ്ട്. ഇതാണ് ഇവിടെ വില്ലനാകുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഈ കെമിക്കലുകള്‍ അടങ്ങിയ കോസ്മെറ്റിക്കുകള്‍ ദിവസവും ഉപയോഗിക്കുക വഴി ഇത് നിങ്ങളുടെ ഹോര്‍മോണ്‍ നില മാറ്റുന്നുണ്ട്. Endocrine mimickers എന്നാണ് ഇതിനു വൈദ്യശാസ്ത്രം നല്‍കിയിരിക്കുന്ന പേര്.

publive-image

ഇതില്‍ത്തന്നെ xenoestrogens ആണ് ഏറ്റവും അപകടകരം. കോസ്മെറ്റിക്ക് വസ്തുക്കള്‍ വാങ്ങുമ്പോള്‍ അതില്‍ ഇത്തരം അപകടകരമായ അംശങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട് വാങ്ങുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.

അറിയാത്ത കമ്പനികളുടെ വസ്തുക്കള്‍ വാങ്ങാതെ വിശ്വാസമുള്ള കമ്പനിയുടെ കോസ്മെറ്റിക്കുകള്‍ വാങ്ങുക. പ്രകൃതിദത്തമായ സൗന്ദര്യവര്‍ധകവസ്തുക്കള്‍ വാങ്ങാന്‍ ശ്രമിക്കുന്നതും നല്ലതാണ്.

സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനുമാണ് മിക്ക സ്ത്രീകളും ഇതൊക്കെ ചെയ്യുന്നത് . പക്ഷെ ഇത് മൂലം സ്തനാര്‍ബുദം നിങ്ങളെ വേട്ടയാടിയാല്‍ പിന്നെ സൗന്ദര്യത്തില്‍ സംഭവിക്കുന്നത് എന്താണ് എന്ന് പറയേണ്ടതില്ലല്ലോ ? സ്ത്രീ സൗന്ദര്യത്തിന്റെ ഏറ്റവും മര്‍മ്മ പ്രധാന അവയവം ഇല്ലാതെ നടക്കേണ്ടി വരുന്നതിനേക്കാള്‍ ഭേദം ദൈവം തന്ന സൗന്ദര്യം നശിപ്പിക്കാതെ സംരക്ഷിക്കുന്നതല്ലേ .

women Health tip
Advertisment