Advertisment

ഡല്‍ഹി സ​മ​ര​വേ​ദി​കള്‍ ഇ​ന്ന്​ നിയന്ത്രിക്കുക വനിത ക​ര്‍​ഷ​ക​ര്‍

New Update

ന്യൂ​ഡ​ല്‍​ഹി: ​ലോ​ക വ​നി​ത​ദി​ന​മാ​യ ​​ഇന്ന് ക​ര്‍​ഷ​ക​ര്‍ മ​ഹി​ള ക​ര്‍​ഷ​ക​ദി​ന​മാ​യി ആ​ച​രി​ക്കും. ഡ​ല്‍​ഹി അ​തി​​ര്‍​ത്തി​യി​ലെ സ​മ​ര​വേ​ദി​ക​ളു​ടെ നി​യ​ന്ത്ര​ണം ഇന്ന് പൂ​ര്‍​ണ​മാ​യും വ​നി​ത​ക​ള്‍​ക്കാ​യി​രി​ക്കും. ഡ​ല്‍​ഹി അ​തി​ര്‍​ത്തി​ക​ളി​ലും രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ലു​മാ​യി 40,000ത്തോ​ളം വ​നി​ത​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കു​ചേ​രും.

publive-image

മ​ഹി​ള ക​ര്‍​ഷ​ക​ദി​ന​ത്തി​ല്‍ പ​​ങ്കെടു​ക്കാ​നാ​യി വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ സ്​​ത്രീ​ക​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.പ​ഞ്ചാ​ബിലെ മാ​ന്‍​സ​യി​ല്‍​നി​ന്ന്​ 500 ബ​സു​ക​ളി​ലും 600 മി​നി ബ​സു​ക​ളി​ലും 115 ട്ര​ക്കു​ക​ളി​ലും 200 ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി വ​നി​ത​ക​ള്‍ ഞാ​യ​റാ​ഴ്​​ച ഡ​ല്‍​ഹി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​താ​യി ഭാ​ര​തീ​യ കി​സാ​ന്‍ യൂ​നി​യ​ന്‍ ഉ​ഗ്ര​ഹാ​ന്‍ വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബ​ല്‍ബീ​ര്‍ കൗ​ര്‍ പ​റ​ഞ്ഞു.

women control strike
Advertisment