Advertisment

കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021

New Update

ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021 ഇടുക്കി രൂപതയുടെ ആതിഥേയത്തിൽ രാജാക്കാട് ക്രിസ്തു രാജ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു.

Advertisment

publive-image

കെ. സി. വൈ. എം സംസ്ഥാന ഉപാധ്യക്ഷ റോഷ്‌ന മറിയം ഈപ്പൻ അധ്യക്ഷ ആയിരുന്ന സമ്മേളനം ഇടുക്കി രൂപത ബിഷപ്പ് അഭിവന്ദ്യ മാർ. ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

ക്രിസ്തു ദർശനത്തിൽ യുവജനങ്ങൾ വളരണമെന്നും ഉത്തമ ക്രൈസ്തവ മൂല്യങ്ങളിൽ മുന്നേറണമെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു. വനിതാ കൺവെൻഷനോടനുബന്ധിച്ചു വനിതകൾക്കായി ഒരു വർഷം നീണ്ടുനിക്കുന്ന കർമപദ്ധതികളുടെ പ്രകാശനവും നടത്തപ്പെട്ടു. സ്ത്രീകളുടെ മുന്നേറ്റത്തിനും സമൂഹത്തിൽ പാർശ്വവർക്കരിക്കപ്പെടുന്ന വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കണമെന്ന് മുഖ്യാതിഥി, സാമൂഹ്യ സേവനമേഖലയിൽ പ്രശസ്തയായ അശ്വതി ജ്വാല പറഞ്ഞു.

കെ. സി. വൈ. എം. സംസ്ഥാന പ്രസിഡന്റ്‌ എഡ്വർഡ് രാജു, ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, രാജാക്കാട് ഇടവക വികാരി ഫാ. ജോബി വാഴയിൽ,ഇടുക്കി രൂപത ഡയറക്ടർ ഫാ. സജി ഞവരക്കാട്ട്, ആനിമേറ്റർ സി. റോസ് മെറിൻ, സെക്രട്ടറി റോസ് മേരി, ഫിലോമിന സിമി ഫെർണാണ്ടസ്, അലക്സ് പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.പ്രായംഭേദമന്യേ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിച്ചു.

യുവതികളുടെ നേതൃത്വത്തിൽ വ്യത്യസ്ത കലാപരിപാടികളും നടത്തപ്പെട്ടു.സംസ്ഥാന ഭാരവാഹികളായ ഷിജോ ഇടയാടിൽ,എബിൻ കുമ്പുക്കൽ,ഡെനിയ സി സി എന്നിവർ പരിപാടികൾക്ക് നേത്യത്വം കൊടുത്തു.

women commission
Advertisment