പരപ്പനങ്ങാടിയില്‍ നിന്ന് കാണാതായ യുവതിയെ തേടി പോയ പൊലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, April 20, 2021

കോഴിക്കോട്: പരപ്പനങ്ങാടിയില്‍നിന്ന് കാണാതായ യുവതിയെ കര്‍ണാടകയില്‍നിന്നു കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍(സി.പി.ഒ) മരിച്ചു. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ രാജമണി(46)യാണ് മരിച്ചത്.

എസ്.ഐ. രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ ടി. ഷൈജേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. വാഹനത്തില്‍ കാണാതായ യുവതിയും കൂടെയുള്ളയാളും ഡ്രൈവറും ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ മൈസുരുവിൽ വെച്ചായിയിരുന്നു അപകടം.

×