25കാരിക്ക്​ ഒറ്റപ്രസവത്തില്‍ ഒമ്പതുകുഞ്ഞുങ്ങള്‍

New Update

ബമാകോ, മാലി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ യുവതിക്ക്​ ഒറ്റപ്രസവത്തില്‍ ഒമ്ബതുകുഞ്ഞുങ്ങള്‍. 25കാരിയായ ഹലീമ സിസെയാണ്​ ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്​. ഗര്‍ഭിണിയായിരിക്കേ ഹലീമയുടെ വയറ്റില്‍ ഏഴുകുഞ്ഞുങ്ങളുണ്ടെന്ന്​ ഡോക്​ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

Advertisment

publive-image

അള്‍ട്രസൗണ്ട്​ സ്​കാനിങ്​ പരിശോധനയില്‍ ഏഴുകുഞ്ഞുങ്ങളാണെന്ന്​ ഡോക്​ടര്‍മാര്‍ കരുതിയത്​. ഏഴു കുഞ്ഞുങ്ങള്‍ തന്നെ അപൂര്‍വമായതിനാല്‍ യുവതിയെ ആരോഗ്യ സംവിധാനങ്ങളുള്ള മൊറോ​േ​ക്കായിലെത്തിച്ച്‌​ പ്രത്യേക പരിചരണം നല്‍കുകയായിരുന്നു. ​

മെ​ാറോക്കോയില്‍വെച്ച്‌​​ സിസേറിയനിലൂടെ ഒമ്ബതുകുഞ്ഞുങ്ങളെ പുറത്തെടുത്തതോടെ ഡോക്​ടര്‍മാര്‍ ഞെട്ടി. അഞ്ചു പെണ്‍കുഞ്ഞുങ്ങളും നാലു ആണ്‍കുട്ടികളുമാണ്​ ഹലീമക്ക്​ ജനിച്ചത്​​. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി അറിയിച്ചു.

women delivery
Advertisment