വനിത ഓട്ടോഡ്രൈവര്‍ക്ക് മാരുതി സുസുക്കി ഡിസയര്‍ സമ്മാനിച്ച് സമാന്ത

Thursday, April 22, 2021

തന്റെ ആരാധികയായ കവിതാ എന്ന വനിത ഓട്ടോഡ്രൈവര്‍ക്ക് മാരുതി സുസുക്കി ഡിസയര്‍ സമ്മാനിച്ചിരിക്കുകയാണ് സമാന്ത. ഈ വര്‍ഷം ആദ്യം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ കവിതയ്ക്ക് ക്യാബ് ബിസിനസ് തുടങ്ങാന്‍ കാര്‍ സമ്മാനിക്കുമെന്ന് താരം പറഞ്ഞിരുന്നു.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സമാന്ത നടത്തുന്ന ചാറ്റ് ഷോയുടെ ലൊക്കേഷനില്‍ കവിത വന്നിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോ റിക്ഷ ഓടിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നത്. അച്ഛനും അമ്മയും മരിച്ചതിന് ശേഷം, ഏഴ് സഹോദരിമാര്‍ക്കും ആശ്രയം കവിത മാത്രമാണ്.

കവിത തന്റെ ജീവിത ചുറ്റുപാടുകളും കോവിഡ് ലോക്ഡൗണ്‍ കാലത്ത് അനുഭവിച്ച പ്രതിസന്ധിയുമെല്ലാം പറഞ്ഞിരുന്നു. കവിതയുടെ കഥ കേട്ട സമാന്ത കവിതയ്ക്ക് ഒരു കാര്‍ വാങ്ങി തരാം എന്ന് പറഞ്ഞിരുന്നു. മാരുതി സുസുക്കി ഡിസയര്‍ ടൂറര്‍ പതിപ്പാണ് സമാന്ത കവിതയ്ക്ക് സമ്മാനിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ ആണ് ഇതിന്റെ വില എന്നാണ് റിപ്പോര്‍ട്ട്.

×