Advertisment

ശബരിമല വിഷയത്തിൽ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാൽ സ്റ്റേയുണ്ടെന്ന് എ.കെ. ബാലൻ

New Update

പാലക്കാട് :  ശബരിമല വിഷയത്തിൽ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാൽ സ്റ്റേയുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ. വിശാല ബെഞ്ചിലേക്കു വിട്ടത്തോടെ 2018ലെ വിധി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന പ്രശ്നം നിലനിൽക്കുന്നു. നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി പാലക്കാട് പറഞ്ഞു.

Advertisment

publive-image

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ലിംഗ സമത്വം ഉയര്‍ത്തിപ്പിക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരു നിലപാടില്ലെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പിബി യോഗം വിലയിരുത്തിയെങ്കിലും ശബരിമലയിലെക്കെത്തുന്ന യുവതികളെ തടയാൻ നിലയ്ക്കലും പമ്പയിലും കർശന പരിശോധന തുടരുകയാണ്.

 

Advertisment