Advertisment

ഇന്ത്യയില്‍ സ്ത്രീകള്‍ കൂടുതല്‍ അരക്ഷിതരാവുന്നു : കേളി കുടുംബവേദി

author-image
admin
New Update

റിയാദ് : ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിര വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളില്‍ കേളി കുടുബ വേദി ആശങ്കയും നടുക്കവും രേഖപ്പെടുത്തി. മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് സ്ത്രീ സമൂഹ ത്തെയാണ്, അതിന്‍റെ പ്രതിഫലനമാണ് സ്ത്രീകള്‍ക്കെതിരെ നിരന്തരം ഉണ്ടായി ക്കൊണ്ടി രിക്കുന്ന ഇത്തരം അതിക്രമങ്ങള്‍. രാജ്യത്തെ സ്ത്രീകളും പെണ്‍കുട്ടികളും ഇന്ന്‍ നേരിടുന്ന അവസ്ഥ മുമ്പെങ്ങും കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. വീടുകള്‍ക്കുള്ളില്‍ പോലും സ്ത്രീകള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.

Advertisment

publive-image

ഭരണഘടനയെയും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും നോക്കുകുത്തിയാക്കി കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന നിയമ ലംഘനങ്ങളും, അവയ്ക്ക് കൂട്ടുനില്‍ക്കുന്ന ഒരു പറ്റം സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളും, കുറ്റകൃത്യം നടന്ന്‍ അത് കോടതികളില്‍ എത്തി അതിന്‍റെ ശിക്ഷാവിധി വരാനുള്ള കാലതാമസവും, അടുത്ത കാലത്തായി ജുഡീഷ്യറിയില്‍ വര്‍ദ്ധിച്ചുവരുന്ന പുഴുക്കുത്തുകളും ചേര്‍ന്ന്‍ രാജ്യത്തെ നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്‌.

ഇത്തരം ക്രൂരതകള്‍ക്കെതിരെയും നിയമ ലംഘകര്‍ക്കെതിരേയും സ്ത്രീ സമൂഹം ഒറ്റ ക്കെട്ടായി പ്രതികരിക്കണം. അതോടൊപ്പം ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം തിരികെ കൊണ്ടുവരാന്‍ അക്രമങ്ങള്‍ക്കെതിരെ ഭരണകര്‍ത്താക്കള്‍ മുഖം നോക്കാതെ നടപടി എടുത്തില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്നും കേളി കുടുംബവേദിയുടെ പ്രസ്താവനയില്‍ പറയുന്നു.

Advertisment