Advertisment

സ്ത്രീകളിലെ മുഖക്കുരു നിസാരമായി തള്ളിക്കളയേണ്ട .....

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മുഖക്കുരു സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം പല കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്.എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ മറ്റൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നത്തിന്‍റെ സൂചനയായും മുഖക്കുരു ഉണ്ടാകാം.

Advertisment

publive-image

മറ്റൊന്നുമല്ല, പിസിഒഎസ് അഥവാ 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം' എന്ന അസുഖം. അടിസ്ഥാനപരമായി ഇതൊരു ഹോര്‍മോണ്‍ വ്യതിയാനമാണ്. ആര്‍ത്തവത്തിന്റെ ക്രമം തെറ്റുന്നത് മുതല്‍ പല പ്രശ്‌നങ്ങളിലേക്കും പിസിഒഎസ് സ്ത്രീകളെ നയിക്കുന്നു. മുടി കൊഴിച്ചില്‍, അതുപോലെ നെഞ്ചിലും മുഖത്തുമെല്ലാം അസാധാരണമായ രോമവളര്‍ച്ച, ശരീരവണ്ണം കൂടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം പിസിഒഎസ് ആകാനാണ് സാധ്യത.

ആര്‍ത്തവക്രമത്തെ ആണ് പ്രധാനമായും ഇത് ബാധിക്കുക. അതുപോലെ അമിത രോമവളര്‍ച്ച, മുഖക്കുരു എന്നിവയെല്ലാം പിസിഒഎസിന്റെ ഭാഗമായി ഉണ്ടാകാം. ഇതിനെല്ലാം പുറമെ പ്രമേഹമോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍, ഗര്‍ഭാശയ ക്യാന്‍സര്‍ പോലുള്ള ഗൗരവമുള്ള അസുഖങ്ങള്‍ എന്നിവയിലേക്കെല്ലാം പിസിഒഎസ് വഴിവച്ചേക്കാം.

പിസിഒഎസ് ഉള്ള സ്ത്രീയില്‍ 'ആന്‍ഡ്രോജന്‍' ഹോര്‍മോണ്‍ അമിതമായി കാണപ്പെടുമത്രേ. ഇത് മുഖചര്‍മ്മം അസാധാരണമായി എണ്ണമയമുള്ളതാക്കാന്‍ ഇടയാക്കുന്നു. ഈ എണ്ണമയം രോമകൂപങ്ങളില്‍ കട്ട പിടിക്കുന്നതോടെയാണ് മുഖക്കുരുവുണ്ടാകുന്നത്. ഇവ കൂടെക്കൂടെ പൊട്ടിക്കൊണ്ടിരിക്കുകയും ചെയ്യും.ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ ആദ്യം ചികിത്സ തേടേണ്ടത് പിസിഒഎസിനാണ്.

WOMEN PIMPILE
Advertisment