Advertisment

ഞാന്‍ രാവിലെ കോണ്‍ഗ്രസിന് വോട്ടിടാനാണ് പോയത് ; ഒരുപാട് സമയം പ്രസ് ചെയ്തിട്ടും ബട്ടണ്‍ വര്‍ക്കായില്ല. ഇക്കാര്യം അവിടെ നിന്ന മാഡത്തിനോട് പറഞ്ഞു. അപ്പോള്‍ അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന് അത് പ്രസ് ചെയ്തപ്പോള്‍ വോട്ട് നേരെ താമരയ്ക്കാണ് പോയത്. എനിക്ക് ബി.ജെ.പിക്ക് വോട്ട് കൊടുക്കണ്ട , കോണ്‍ഗ്രസിന് വോട്ട് കൊടുക്കണം ;വേറൊന്നും വേണ്ട.  താമരയ്ക്ക് വോട്ട് പോയത് കൃത്യമായി കണ്ടതാണ് ;പരാതിപ്പെട്ടപ്പോള്‍ പോയ്‌ക്കോളാന്‍ പറഞ്ഞു; അനുഭവം തുറന്ന് പറഞ്ഞ് യുവതി

New Update

തിരുവനന്തപുരം: വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തിയ വോട്ട് ബി.ജെ.പിക്കാണ് പോയതെന്നും അത് താന്‍ വ്യക്തമായി കണ്ടതാണെന്നും കോവളം ചൊവ്വര 151 ാം ബൂത്തിലെ വോട്ടറായ യുവതി.

Advertisment

publive-image

തനിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം തരണമെന്നും യുവതി ആവശ്യപ്പെട്ടു.ഞാന്‍ രാവിലെ വോട്ട് ചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന് വോട്ടിടാനാണ് പോയത്. അതില്‍ ഒരുപാട് സമയം പ്രസ് ചെയ്തിട്ടും ബട്ടണ്‍ വര്‍ക്കായില്ല. ഇക്കാര്യം അവിടെ നിന്ന മാഡത്തിനോട് പറഞ്ഞു. അപ്പോള്‍ അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന് അത് പ്രസ് ചെയ്തപ്പോള്‍ ആ വോട്ട് നേരെ താമരയ്ക്കാണ് പോയത്. എനിക്ക് റീ വോട്ടിങ് വേണം.

എനിക്ക് കോണ്‍ഗ്രസിന് വോട്ട് കൊടുക്കണം വേറൊന്നും വേണ്ട. വി.വി. പാറ്റിലും മെഷീനിലും താമരയാണ് വന്നത്. വി.വി. പാറ്റ് രസീത് വ്യക്തമായി കണ്ടു. അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പോയ്ക്കാളാനായിരുന്നു പറഞ്ഞത്. അപ്പോള്‍ തന്നെ പുറത്ത് വന്ന് ഭര്‍ത്താവിനടുത്ത് പരാതി പറഞ്ഞു. ഭര്‍ത്താവ് മറ്റുള്ളവരോടും കാര്യം പറയുകയായിരുന്നു.

ഞാന്‍ ചെയ്ത വോട്ട് താമരയ്ക്കാണ് പോയത്. എനിക്ക് താമരയ്ക്ക് വോട്ടു കൊടുക്കണ്ട. എനിക്ക് കോണ്‍ഗ്രസിനാണ് വോട്ടുകൊടുക്കേണ്ടത്. റീ പോളിങ് വേണം- യുവതി പറയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അത് വര്‍ക്കാവുന്നുണ്ടായിരുന്നില്ലെന്നും പിന്നീട് ഉദ്യോഗസ്ഥന്‍ വന്നു നോക്കിയിട്ടും പറ്റിയില്ലെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

” ഏറെ ശ്രമിച്ചതിന് ശേഷമാണ് വോട്ടായത്. കംപ്ലയിന്റ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഇല്ല. ഇത് ഇങ്ങനെ തന്നെയാണെന്നായിരുന്നു അവര്‍ പറഞ്ഞത്. മെഷീന് പ്രശ്‌നമൊന്നും ഇല്ലെന്നും നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അറിയാത്തതിന്റെ പ്രശ്‌നമാണെന്നുമാണ് പറഞ്ഞത്.

നാലാം നമ്പറില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും ഇതേ പ്രശ്‌നം ഉണ്ട്. ഒന്നുകില്‍ വോട്ട് വരില്ല. അവരുടെ സഹായം ആവശ്യപ്പെടണം. ബാക്കിയാര്‍ക്കും ഈ വിഷയം ഇല്ല- പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

Advertisment