Advertisment

ലോക വനിതാ ദിനത്തിൽ തൊടുപുഴയാറ്റിൽ വനിതകളുടെ നീന്തൽ

New Update

publive-image

Advertisment

തൊടുപുഴ: വൈഎംസിഎയുടെയും തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയുടെയും സംയുക്തഭിമുഖ്യത്തിൽ നീന്തൽ പ്രദർശന മത്സരം സംഘടിപ്പിച്ചു. വൈഎംസിഎ സ്വിമ്മിങ്പൂളിൽ പരിശീലനം നടത്തി വന്നവരും ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. ഒളമറ്റം കമ്പിപ്പാലത്തു നിന്നും മാരികലുങ്ക് പാലം വരെയായിരുന്നു നീന്തൽ. 12 വനിതകളാണ് കുത്തൊഴുക്കുള്ള ആറ്റിലൂടെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തത്.

publive-image

തുടർന്നു ലോക വനിതാ ദിനത്തോടനുബന്ധിച്ചു വൈഎംസിഎ ഹാളിൽ പ്രസിഡന്റ് ഡോ. ഏലിയാസ്‌ തോമസിന്റെ അധ്യക്ഷത യിൽ ചേർന്ന യോഗം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ജെസ്സി ജോണി തോപ്പൻസ് അക്കാദമി ഡയറക്ടർ റിട്ട ഡിഐജി ജേക്കബ് റ്റി.ജെ എന്നിവർ ആശംസകൾ നേർന്നു. ഡോ. മെർലിൻ ഏലിയാസ്‌ മാറുന്ന കാലത്ത് വനിതാ ശക്തികരണത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. യോഗത്തില്‍ തോപ്പൻസ് ഡയറക്ടർ റ്റി ജെ തോമസ് സ്വാഗതവും വൈഎംസിഎ സെക്രട്ടറി ഡോ. ഷെറീജ് ജോസ്‌ നന്ദിയും പറഞ്ഞു.

 

idukki news
Advertisment