Advertisment

ഫോണ്‍ വിളിച്ച് കൊണ്ട് സ്കൂട്ടര്‍ ഓടിച്ച് വന്ന യുവതിയെ പൊലീസ് തടഞ്ഞു ; മൊബൈല്‍  ഉപയോഗിച്ചത് കൂടാതെ ഹെല്‍മറ്റ് ശരിയായി ധരിക്കാത്തതിനും നമ്പര്‍ പ്ലേറ്റ് പൊട്ടിയിരുന്നതും ചേര്‍ത്ത് പിഴ ചുമത്തി ; ആദ്യം കരഞ്ഞ യുവതി പിന്നീട് നിലവിട്ട് പൊലീസുകാരോട് കയര്‍ത്തു,   ഹെല്‍മറ്റ് വലിച്ചെറിഞ്ഞു ; തൂങ്ങിമരിക്കുമെന്ന് ഭീഷണിപ്പെടുത്തി ; ഒടുവില്‍ പിഴ ഒടുക്കാതെ യുവതിയെ വിട്ടയച്ച് പൊലീസും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ പിഴ ചുമത്തിയ പൊലീസിന് അങ്ങോട്ട് പണി കൊടുത്ത് പേടിപ്പിച്ച് ഒരു യുവതി.തിരക്കേറിയ റോഡില്‍ 20 മിനിറ്റോളമാണ് സംഭവങ്ങള്‍ അരങ്ങേറിയത്.കശ്മീരീ ഗെയ്റ്റിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

Advertisment

publive-image

ഫോണ്‍ വിളിച്ച് കൊണ്ട് സ്കൂട്ടര്‍ ഓടിച്ച് വന്നതോടെയാണ് യുവതിയെ പൊലീസ് തടഞ്ഞത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കൂടാതെ ഹെല്‍മറ്റ് ശരിയായി ധരിക്കാത്തതിനും നമ്പര്‍ പ്ലേറ്റ് പൊട്ടിയിരുന്നതും ചേര്‍ത്ത് പൊലീസ് യുവതിക്ക് പിഴ ചുമത്തി.

പിഴ അടയ്ക്കാനാവില്ലെന്നുള്ള യുവതിയുടെ അപേക്ഷ ഉദ്യോഗസ്ഥര്‍ പരിഗണിക്കാതിരുന്നതോടെയാണ് കാര്യങ്ങള്‍ വഷളായത്. ആദ്യ കരഞ്ഞ യുവതി തനിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്നും പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നീട് നിലവിട്ട യുവതി പൊലീസുകാരോട് കയര്‍ത്തു. പിഴ അടയ്ക്കാതെ ഹെല്‍മറ്റ് ഒക്കെ വലിച്ചെറിഞ്ഞ് ആകെ പ്രശ്നമായി.

ഇതിന് ശേഷമാണ് തുങ്ങി മരിക്കുമെന്നും, അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാമോയെന്നും ചോദിച്ചത്. ഇതോടെ നിരവധി ആളുകള്‍ ബഹളം കേട്ട് ചുറ്റും ഒത്തുകൂടി. അവസാനം തര്‍ക്കത്തിന് ശേഷം പൊലീസ് പിഴ ഒടുക്കാതെ തന്നെ യുവതിയെ വിട്ടയക്കുകയായിരുന്നു.

Advertisment