Advertisment

സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്‍പ്പെടെ 24000 ശുചിമുറി ; വേഗത്തില്‍ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കായി ഭൂമി കണ്ടെത്താനായി സര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശമിറങ്ങി. പാതയോരങ്ങളില്‍ അടിയന്തരമായി 3 സെന്റ് സര്‍ക്കാര്‍ ഭൂമി വീതം കണ്ടെത്തി നല്‍കാനാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Advertisment

publive-image

ഭൂമിയുടെ ഉടമസ്ഥാവകാശം കണ്ടെത്തുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ സഹായിക്കണം. ഇത് സംബന്ധിച്ച വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാകളക്ടര്‍മാരെ ചുതലപ്പെടുത്തി കൊണ്ടാണ് തദ്ദേശഭരണസെക്രട്ടറി ശാരദാമുരളീധരന്റെ ഉത്തരവ്.

ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനൊരുങ്ങുന്ന പദ്ധതിക്കായി സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുകയാണ്. സംസ്ഥാന തല ഏകോപനത്തിനായി തദ്ദേശവകുപ്പ് മന്ത്രിയുടെ കീഴില്‍ പുതിയ സമിതി രൂപീകരിക്കും. തിങ്കളാഴ്ച ഇത് സംബന്ധിച്ച യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

സര്‍ക്കാരിന്‍റെയും പൊതുമേഖലസ്ഥാപനങ്ങളുടേയും സഹകരണസ്ഥാപനങ്ങളുടേയും കീഴിലുളള ഭൂമി ശുചിമുറി പദ്ധതിക്കായി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്‍പ്പെടെ 24000 ശുചിമുറികളാണ് ലക്ഷ്യമിടുന്നത്. ദേശീയ-സംസ്ഥാന പാതകളിലെ യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലെന്നത് മനസിലാക്കിയാണ് സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

women toilet
Advertisment