വരണ്ട മുടിക്ക് എളുപ്പത്തില്‍ ചെയ്യാവുന്നൊരു ഹെയര്‍ മാസ്ക്

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, November 16, 2018

മുടി വരണ്ടുപോകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. നല്ല ഹെയര്‍മാസുകള്‍ മുടി വരളുന്നത് തടയുന്നത് സഹായിക്കും. അത്തരത്തിലൊരു മാസ്കാണ് മുട്ടയും തേനും എണ്ണയും ചെര്‍ത്തുള്ളത്.

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് മുട്ട, പ്രോട്ടീന്‍ മാത്രമല്ല സള്‍ഫര്‍, ബയോട്ടിന്‍ തുടങ്ങിയവ.ും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചക്ക് അത് അത്യന്താപേക്ഷിതമാണ്.

തേനും മുടി കണ്ടീഷന്‍ ചെയ്യാനും മോയ്ചുറൈസായി ഇരിക്കാനും സഹായിക്കും. തേന്‍ ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. മുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.

ഇതെങ്ങനെ തയാറാക്കാമെന്ന് നോക്കാം;

2-3 മുട്ടയുടെ മഞ്ഞക്കരു
ഒരു സ്പൂണ്‍ തേന്‍
ഏതെങ്കിലും ഒരു എണ്ണ

മുട്ടിയില്‍ നിന്ന് മഞ്ഞക്കരു തിരിച്ചെടുത്ത് അതിലേക്ക് തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഏത് എണ്ണയാണോ നിങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നത് അത് ആ മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കുക. നന്നായി യോജിച്ച് കഴിയുമ്പോള്‍ അത് മുടിയിലും തലയോട്ടിയിലുമായി തേച്ചുപിടിപ്പിക്കുക.

20 -30 മിനിട്ട് കഴിയുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് അത് ഇളക്കിക്കളയാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുക.

×