Advertisment

വിരല്‍ കടത്തി കന്യകാത്വം നോക്കാനുള്ള പരിശോധന അശാസ്ത്രീയം ; ഈ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍

New Update

ഇസ്ലാമാബാദ്: സ്ത്രീകളുടെ കന്യകാത്വം ലൈംഗികാവയവത്തില്‍ രണ്ടു വിരല്‍ കടത്തി പരിശോധിക്കുന്ന പ്രാകൃത പരിശോധന രീതി അംഗീകരിക്കുന്നില്ലെന്ന് പാകിസ്താന്‍. ഈ മാര്‍ഗ്ഗം ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയാടിത്തറയിലുള്ള പരിശോധനയുടെ ഭാഗമല്ലെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ പറഞ്ഞു.

Advertisment

publive-image

സാധാരണയായി സ്ത്രീ പീഡന കേസുകളിലാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുള്ളത്. എന്നാല്‍ ഇത് ലൈംഗിക പീഡനക്കേസില്‍ ഏതെങ്കിലും നിയമസാധുതയുള്ള പരിശോധനാ രീതിയാണെന്ന് പറയാനാകില്ലെന്നായിരുന്നു പാകിസ്താന്‍ ഭരണകൂടത്തിന്റെ പ്രതികരണം.

ഇത്തരം പരിശോധനാരീതിക്കെതിരേ വന്ന രണ്ടു പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നിയമ മന്ത്രാലയത്തിന്റെ പ്രതികരണം തേടിയത്. സര്‍ക്കാരിന്‍റെയും നിയമമന്ത്രാലയത്തിന്റെയും നിലപാട് അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ ചൗധരി ഇഷ്തിയാഖ് അഹമ്മദ് ഖാന്‍ പാക് സര്‍ക്കാരിനെ അറിയിച്ചു.

കന്യകാത്വ പരിശോധനകള്‍ അശാസ്ത്രീയവും അനാവശ്യവും വിശ്വാസയോഗ്യമല്ലാത്തവയുമാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ആയിരുന്നു കോടതി നിയമമന്ത്രാലയത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടത്.

പാകിസ്താന്‍ മുസ്ലീംലീഗ് നവാസ് അംഗമായ ഒരു എംപിയും രാജ്യത്ത അക്കാദമിക മേഖല, സ്ത്രീപക്ഷ സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരെല്ലാം ചേര്‍ന്നു നല്‍കിയതുമായ രണ്ടു ഹര്‍ജികളാണ് കോടതിക്ക് മുന്നിലെത്തിയത്. രണ്ടു വിരല്‍ പരിശോധന സ്ത്രീകളുടെ അടിസ്ഥാന അവകാശത്തെ ഹനിക്കുന്നതും മനുഷ്യത്വ രഹിതവും സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യവുമാണെന്നായിരുന്നു ത്രീപക്ഷ സംഘടനയുടെ വാദം.

women
Advertisment