Advertisment

2016 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളുടെ പ്രസംഗം ഞങ്ങളുടെ കൈയിലുണ്ട് ; മോദീ, നിങ്ങള്‍ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ നുണ പറയുന്നത് ?; ജീവിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ പാടുപെടുകയാണ് , അന്ന് എന്തിനായിരുന്നു നിങ്ങള്‍ കള്ളം പറഞ്ഞത് എന്ന് ഞങ്ങള്‍ക്കറിയണം" ; പ്രധാനമന്ത്രിയ്‌ക്കെതിരെ ചോദ്യ ശരങ്ങളുമായി തൊഴിലാളികള്‍

New Update

ഗുവാഹതി:ബിജെപി ഭരിക്കുന്ന അസമിലെ നാഗ്വാങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനിലെ തൊഴിലാളികളാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ ചോദ്യ ശരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്‌ .

Advertisment

publive-image

"പ്രധാനമന്ത്രി നരേന്ദ്ര മോദീ, നിങ്ങള്‍ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ നുണ പറയുന്നത്. 2016 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളുടെ പ്രസംഗം ഞങ്ങളുടെ കൈയിലുണ്ട്. ബിജെപി അധികാരത്തിലെത്തിയാല്‍ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്‍ പുനരുദ്ധരിക്കുമെന്നായിരുന്നു അന്ന് നിങ്ങളുടെ വാഗ്ദാനം. എന്നാല്‍, 2017 മാര്‍ച്ചില്‍ മില്ലിലെ ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തി. ജീവിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ പാടുപെടുകയാണ്. ഇപ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും എത്തിയിരിക്കുന്നു. അന്ന് എന്തിനായിരുന്നു നിങ്ങള്‍ കള്ളം പറഞ്ഞത് എന്ന് ഞങ്ങള്‍ക്കറിയണം".

മില്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ആയിരത്തിലേറെ തൊഴിലാളികളുടെ ജീവിതം പ്രതസന്ധിയിലാണ്. മോദി ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സില്‍ചാറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയപ്പോഴാണ് നുണ പറഞ്ഞത് എന്തിനാണെന്ന് മോദിയോട് നേരിട്ട് ചോദിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തെത്തിയത്. എന്നാല്‍, ഇവരെ പൊലീസ് കസ‍്റ്റഡിയിലെടുത്തു.

കേന്ദ്ര സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള മില്ലില്‍ 1200ലധികം സ്ഥിരം തൊഴിലാളികള്‍ ജോലിയെടുത്തിരുന്നു. മില്ലുമായി ബന്ധപ്പെട്ട് ആയിരങ്ങളാണ് ജീവനോപാധി കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം ജീവിതം വഴിമുട്ടി. ഇവരുടെ ശമ്പള കുടിശ്ശിക പോലും നല്‍കാതെയാണ് മില്‍ പൂട്ടിയത്.

കടം കയറിയതാണ് മില്‍ പൂട്ടാനുള്ള കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ശമ്പളം മുടങ്ങിയതോടെ ചികത്സക്ക് പണമില്ലാതെ 50ലധികം തൊഴിലാളികള്‍ മരിച്ചെന്ന് തൊഴിലാളി നേതാവായ മാനബേന്ദ്ര ചക്രബൊര്‍ത്തി പറഞ്ഞു.

Advertisment