Advertisment

3 മാസമായി ശമ്പളമില്ല : കുവൈറ്റിലെ ക്ലീനിംഗ് കമ്പനിയില്‍ പ്രവാസി തൊഴിലാളികള്‍ പണിമുടക്കി

New Update

കുവൈറ്റ് : കുവൈറ്റില്‍ മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ലീനിംഗ് കമ്പനിയിലെ ജീവനക്കാര്‍ പണി മുടക്കുന്നു . ഔഖാഫ് മന്ത്രാലയത്തിനു കീഴിലെ ക്ലീനിംഗ് കമ്പനിയാണ് ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളം നല്‍കാത്തത്. ഏഷ്യക്കാരായ തൊഴിലാളികളാണ് പണിമുടക്കുന്നത്.

Advertisment

publive-image

ശമ്പളം വൈകിയാണെങ്കിലും നല്‍കുമെന്നുള്ള കമ്പനിയുടെ വാഗ്ദാനത്തില്‍ തങ്ങള്‍ക്ക് ക്ഷമ നശിച്ചുവെന്നും ഫെബ്രുവരി മുതല്‍ ഈ നിമിഷം വരെയും ശമ്പളം ലഭിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു . ശുചീകര തൊഴിലാളികളായി ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ പ്രവിശ്യകളിലും ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് .

പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മറ്റി രൂപീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത കമ്പനി നിയമം ലംഘിച്ചുവെന്ന് ബോധ്യമായാല്‍ കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കും

kuwait kuwait latest
Advertisment