ജോലിസമ്മര്‍ദം ഒരു നിശബ്ദകൊലയാളി; ജോലി ഭാരം മനുഷ്യന്റെ ആയുസ്സെടുക്കുമെന്നു പുതിയ പഠനം

സൂര്യ രാമചന്ദ്രന്‍
Wednesday, July 25, 2018

ജോലിഭാരം കൂടുന്നത് പൊതുവേ ടെന്‍ഷനുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ അമിതമായാല്‍ ആ ടെന്‍ഷന്‍ നിങ്ങളുടെ ആയുസ്സെടുത്താലോ ? അതെ ജോലിയിലെ അമിതമായ ടെന്‍ഷനും സമ്മര്‍ദവും പുരുഷന്മാരുടെ ആയുസ്സ് കുറയ്ക്കുമെന്ന് പഠനം.  നല്ല ആഹാരശീലങ്ങള്‍, വ്യായാമം, ജീവിതചര്യകള്‍ എന്നിവയുണ്ടെങ്കില്‍ ആയുസ്സ് വര്‍ധിക്കുമെന്നാണ് പൊതുവേ പറയുക എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും ജോലിയിലെ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ വന്നാലോ ? അതിനെ കുറിച്ചാണ് ഈ പഠനം പറയുന്നത്.

Image result for ജോലിസമ്മര്‍ദം

ജോലി സ്ഥലത്തെ അമിതമായ ടെന്‍ഷനും ജോലി ഭാരവും പ്രത്യേകിച്ച്  പുരുഷന്മാരുടെ അകാലമരണത്തിനു കാരണമായേക്കാം എന്നാണു പഠനത്തില്‍ പറയുന്നത്. 68 ശതമാനമാണ് ഇവര്‍ക്ക് ഇതിനുള്ള സാധ്യത. ജോലിയുടെ സമ്മര്‍ദവും പുരുഷന്മാരിലെ ഹൃദ്രോഗസാധ്യതയും തമ്മില്‍ വളരെയടുത്ത ബന്ധമാണുള്ളത് എന്നാണു ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയത്.

Image result for ജോലിസമ്മര്‍ദം

ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. ടാര്‍ഗറ്റ് അടിസ്ഥാനത്തിലുള്ള ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കാണ് ഈ ടെന്‍ഷന്‍ ഏറ്റവുമധികം എന്ന് ഈ പഠനത്തില്‍ പറയുന്നുണ്ട്.

Image result for ജോലിസമ്മര്‍ദം

രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയ്ക്കെതിരെ എല്ലാം സുരക്ഷിതഅകലം പാലിച്ചാലും ജോലിസമ്മര്‍ദം ഒരു നിശബ്ദകൊലയാളിയാണെന്ന് ഈ പഠനത്തിനു നേതൃത്തം നല്‍കിയ ഗവേഷകര്‍ പറയുന്നു.  ജോലിയിലെ സമ്മര്‍ദം കുറയ്ക്കാന്‍ കഴിയാവുന്നത്ര ശ്രമിക്കുക എന്നതാണ് ഇതിനുള്ള ആദ്യത്തെ പോംവഴി. 102,633 പുരുഷന്മാരിലെ നടത്തിയ പഠനത്തിലൂടെയാണ് ഈ അപകടത്തെ കുറിച്ചു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

×