Advertisment

ലോകത്ത് കൊവിഡ് കേസുകള്‍ ആറര കോടി പിന്നിട്ടു. മരണം 15 ലക്ഷമായി

New Update

ന്യൂയോര്‍ക്ക് : കൊവിഡ് 19 മൂലം 15 ലക്ഷത്തിലേറെ പേര്‍ ഇതിനകം മരണപ്പെട്ടതായി കണക്കുകള്‍. ആറര കോടിയോളിലേറെ പേര്‍ രോഗബാധിതരായി. കേസുകള്‍ ഇപ്പോഴും വലിയ തോതില്‍ ഉയരുകയാണ്. ഇന്നലെ മാത്രം 6,75,673 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

publive-image

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,55,13,293 ആയി ഉയര്‍ന്നു. 4,53,60,788 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ രാജ്യങ്ങളിലാണ് കൂടുതല്‍ കേസുകള്‍.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 2,17,986 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു. 2,82,828 പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ കേസുകള്‍ 95 ലക്ഷം കടന്നു. മരണം 1.38 ലക്ഷവും പിന്നിട്ടു.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 64 ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,75,307 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 57 ലക്ഷവും.

corona virus corona world
Advertisment