Advertisment

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എഴുപത്തിനാല് ലക്ഷം കടന്നു

New Update

publive-image

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എഴുപത്തിനാല് ലക്ഷം കടന്നു.മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇരുപത്തിയാറ് ലക്ഷം പിന്നിട്ടു.ഒന്‍പതു കോടി ഇരുപത്തിയൊന്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 18,000ത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.57 ലക്ഷം പേര്‍ മരിച്ചു. 1,91,70,828 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കൊവിഡ് ബാധിതരുണ്ട്. 5.37 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി പേര്‍ സുഖം പ്രാപിച്ചു. ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഒരു കോടി പത്ത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.65 ലക്ഷം പേര്‍ മരിച്ചു. റഷ്യ(43 ലക്ഷം രോഗബാധിതര്‍),ബ്രിട്ടന്‍(42 ലക്ഷം രോഗികള്‍)ഫ്രാന്‍സ്(39 ലക്ഷം കൊവിഡ് ബാധിതര്‍) തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Advertisment