Advertisment

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്

New Update

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തി രണ്ട് ലക്ഷം പിന്നിട്ടു. 17,95,044 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എൺപത്തിമൂന്ന് ലക്ഷം കടന്നു.

Advertisment

publive-image

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ ഒന്നരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം കടന്നു. 3,46,442 പേർ മരണമടഞ്ഞു. 1.18 കോടി പേർ സുഖം പ്രാപിച്ചു. അതേസമയം പുതിയ കൊവിഡ് വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 1,02,45,326 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,60, 678 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1,48,475 ആയി ഉയർന്നു.

തൊണ്ണൂറ്റിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,92,716 പേർ മരിച്ചു. അറുപത്തിയാറ് ലക്ഷം പേർ സുഖം പ്രാപിച്ചു.

covid 19 us corona world
Advertisment