ലോകകപ്പിൽ സംഗീത മുത്തമിടാൻ ‘ദവായി ദവായി’ ഫുട്ബോൾ ഗാനമൊരുക്കി ഓർഫിയോ ബാൻഡ്

ലിനോ ജോണ്‍ പാക്കില്‍
Wednesday, June 13, 2018

കൊച്ചി: ലോകകപ്പിന്റെ ആവേശത്തിന് റഷ്യയിൽ വിസിൽ മുഴങ്ങുമ്പോൾ, ദേശവും ഭാഷയും സംഗീതവുമെല്ലാം ഫുട്ബോൾ എന്ന ഒറ്റ മാന്ത്രിക കപ്പിനു ചുറ്റും ആർത്തിരമ്പുമ്പോൾ, ദവായി ദവായി എന്ന ഇംഗ്ലീഷ് റഷ്യൻ ഗാനമൊരുക്കി ഫിഫ 2018 ന്റെ സ്വർണ്ണകപ്പിൽ സംഗീത മുത്തമിടുകയാണ് ഇന്ത്യയിലെ പ്രശസ്തരായ ഓർഫിയോ ബാൻഡ്.

പൂർണ്ണമായി റഷ്യയിൽ ചിത്രീകരിച്ച ഫുട്ബാൾ തീംമ് സോങ്ങിൽ ഓർഫിയോ ബാൻഡിലെ പ്രശസ്ത കലാകാരന്മാരും, റഷ്യൻ ആർട്ടിസ്റ്റുകളുമാണ് ദൃശ്യചാരുത നൽകുന്നത്. റഷ്യൻ നാടോടി സംഗീത ഉപകരണമായ ‘ബലലൈക്ക’ യുടെ താളവും ഈ ഗാനത്തിന് ചടുലതയും , ഫുടബോൾ ആരാധകരിൽ ആകാംഷയുടെ ആവേശവും പകരുന്നു.

ലോകകപ്പ് സംഗീതത്തിലെ എക്കാലത്തേയും ഹിറ്റുകളായ ‘വീ ആർ ദ് ചാംബ്യൻസ്സ് ‘ ‘വക്കാ വക്കാ ‘ പോലെ തന്നേ മറ്റൊരു ശ്രവ്യാനുഭവം നൽകുന്നതാണ് ഓർഫിയോ ബാൻഡിലെ റോബിൻ തോമസ്സ് സംഗീതവും ശബ്ദമിശ്രണവും നൽകിയ ദവായി ദവായി ഗാനം . പ്രശസ്ത പിന്നണി പോപ് ഗായിക സയനോരയും, റഷ്യൻ ഗായിക ഇസബെല്ലാ ചെപ്പലേ വാ, ഡോൺ തോമസ്സ്, അഭിമന്യൂ എന്നിവർ ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.

ഓർഫിയോ ബാൻഡിലേ മറ്റു കലാകാരന്മാരുടെ സംഗീത മാസ്മരികതയും കൂടി ഒത്തുചേരുമ്പോൾ, ദവായി ദവായി , ലോകകപ്പ് ആവേശം പോലെ ,ദാഷയുടെ അതിരുകൾ കടന്ന് ഗാലറികൾ നിറഞ്ഞ ഒഴുകുന്ന കാണികളുടെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്നു.

കൊച്ചു കുട്ടി മുതൽ എല്ലാരുടേയും ഫുടബോൾ പ്രണയം ,റഷ്യയുടെ പ്രകൃതി സൗന്ദര്യം ചോർന്നു പോകാതെ സംഗീത താളത്തിനൊപ്പം കൃത്യതയോടെ ചിത്രീകരിച്ചത് സ്റ്റീവ് ബെഞ്ചമിൻ എന്ന സംവിധായകന്റെ നേതൃത്വത്തിൽ ക്യാമറാമാൻ അജിത് കുമാർ പീ എസ്സാണ്. കേരളത്തിലെ തന്നെ മികച്ച സ്റ്റുഡിയോകളിൽ ഒന്നായ കൊച്ചിയിലെ ലിഖ്യവിഡ് സ്കൂൾ ഓഫ് മ്യൂസിക്കാണ് , ഗാനത്തിന്റെ പ്രോഡെക്ഷനും ,റിക്കാർഡിംഗും നിർവഹിച്ചിരിക്കുന്നത്.

പാശ്ചാത്യ സംഗീതങ്ങളിൽ മാത്രം കണ്ടു വരുന്ന സംഗീത ഉപകരണമായ ചെല്ലോയും , വിയോളയും, വയലിനും ,പിയാനോയും സമന്വയിപ്പിച്ചുള്ള ഒരു പുത്തൻ പരീക്ഷണമാണ് ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷത.റഷ്യൻ ആർട്ടിസ്റ്റായ മരിയ ഗ്രിഗറേവയാണ് ചെല്ലോയിൽ സംഗീത വിസ്മയം തീർക്കുന്നത്.

പ്രമുഖ വയലിനിസ്റ്റുകളായ കാരൾ ജോർജ്ജ്, ഫ്രാൻസിസ്സ് സേവിയർ, ചന്ദുലു നെരിംപോടത്ത് ,മ്യൂസിക്ക് കംപോസർ കൂടിയായ പിയാനിസ്റ്റ് റോബിൻ തോമസ്സ് , വിയോള കൈകാര്യം ചെയ്യുന്ന ഹെരാൾഡ് ആൻറ്റണി എന്നിവരുടെ സംഗീത മികവും കൂടി ഒത്തുചേരുമ്പോൾ, ഈ ഫുടബോൾ സീസണ് ആരാധകർക്ക് നൽകാവുന്ന മിക്കച്ച സമ്മാനമായി മാറുന്നു ദവായി ദവായി.

ദവായി ദവായി എന്ന ഈ ഇംഗീഷ് റഷ്യൻ ഗാനത്തിന്റെ വരികൾ ശ്യാം മുരളിധരൻ ,ഡോൺ തോമസ്സ് ,റഷ്യൻ ആർട്ടിസ്റ്റ് മരിയ ഗ്രിഗോറേവ എന്നിവരുടെ തൂലിക സൃഷടിയാണ്. ലോകം കാൽപന്തിന്റെ പിന്നാലെ കണ്ണുകൾ പായിക്കുമ്പോൾ കാതിൽ നിറഞ്ഞ് ,മനസ്സിൽ പതിഞ്ഞ ഹൃദയ താളമായി മാറുന്ന ദവായി ദവായി യുടെ ആവേശം ഗാലറികൾ കടന്ന് എന്നും മലയാളിയുടെ അഭിമാനമായി തീരട്ടെ.

×