Advertisment

ലോക പ്രമേഹ ദിനം: തൃശ്ശൂർ വെൽനെസ്സ് ഫൌണ്ടേഷൻ അന്താരാഷ്ട്ര വെബ്ബിനാർ സംഘടിപ്പിക്കുന്നു.

New Update

publive-image

Advertisment

തൃശ്ശൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു തൃശൂർ വെൽനെസ്സ് ഫൗണ്ടേഷനും ആലപ്പുഴ ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ അന്താരാഷ്ട്ര വെബ്ബിനാർ 2020 നവംബർ 14 ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടു മണിക്ക് സൂം ഓൺലൈനിൽ നടക്കും. ആലപ്പുഴ ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഐഎഎസ് വെബിനാർ ഉത്ഘാടനം ചെയ്യും.

“പ്രമേഹം: പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തിൽ ആലപ്പുഴ ഗവർമെന്റ് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോക്ടർ ബി. പദ്മകുമാറും, “പ്രമേഹവും ഞരമ്പ് രോഗങ്ങളും” എന്ന വിഷയത്തിൽ ആലപ്പുഴ ഗവർമെന്റ് മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ സി. വി. ഷാജിയും, “പ്രമേഹവും ഹൃദയ രോഗങ്ങളും” എന്ന വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോക്ടർ കെ.എസ്. മോഹനൻ, “പ്രമേഹവും വൃക്ക രോഗങ്ങളും” എന്ന വിഷയത്തിൽ തൃശൂർ വെൽനെസ്സ് ഫൌണ്ടേഷൻ ഡയറക്ടർ ഹുസൈൻ ചെറുതുരുത്തി എന്നിവർ പഠന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

വെബ്ബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ പേരും സ്ഥലവും 94 95 95 65 35 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്തു സൗജന്യമായി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

-നൌഷാദ് വൈലത്തൂർ

 

world diabetes day
Advertisment