Advertisment

കുവൈറ്റിലെ മലായാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: കുവൈറ്റിലെ മലായാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹ സമിതിയംഗം ജോജി കൂട്ടുമേൽ മാഷ് മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തില്‍ ബാലവേദി സാൽമിയമേഖല സെക്രട്ടറി ആർവിൻ ഷാജി സ്വാഗതവും, അബൂഹലീഫ മേഖല പ്രസിണ്ടൻറ് ആൻവി ജോസ് നന്ദിയും അർപ്പിച്ചു.

കല കുവൈറ്റ് പ്രസിണ്ടൻറ് ജ്യോതിഷ് ചെറിയാൻ, ബാലവേദിമുഖ്യരക്ഷാകാരി സജീവ്എം. ജോർജ്, ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം എന്നിവർ ആശംസകൾ അർപ്പിച്ചു.

ബാലവേദി സാൽമിയ മേഖല രക്ഷാധികാരി ബെറ്റി സെബാസ്റ്റ്യൻ ഓൺ ലൈനിൽ സംഘടിപ്പിച്ച പരിപാടിക്ക് നേത്യത്വം നൽകി.

kuwait news
Advertisment