Advertisment

ഇന്ത്യന്‍ വംശജയും ലോകപ്രശസ്ത വൈറോളജിസ്റ്റുമായ ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു

New Update

ഡര്‍ബന്‍: ഇന്ത്യന്‍ വംശജയും ലോകപ്രശസ്ത വൈറോളജിസ്റ്റുമായ ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. ഒരാഴ്ച മുന്‍പാണ് ഇവര്‍ ലണ്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെത്തിയത്.

Advertisment

publive-image

ഡര്‍ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ എച്ച് ഐ വി പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രധാന ഗവേഷകയുമായിരുന്നു ഗീത. കൗണ്‍സില്‍ അധികൃതരാണ് ഗീതയുടെ മരണവിവരം പുറത്ത് വിട്ടത്.

പുതിയ എച്ച് ഐ വി പ്രതിരോധ രീതികള്‍ കണ്ടെത്തുന്നതിന്റെ പഠനങ്ങൾക്ക് 2018-ല്‍ യൂറോപ്യന്‍ ഡെവലെപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്ണര്‍ഷിപ്പ്‌സ് (ഇഡിസിടിപി) മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് ഗീതക്ക് നല്‍കിയിരുന്നു. ദക്ഷണാഫ്രിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.

covid 19 corona death
Advertisment