Advertisment

വേൾഡ് ഫാർമസിസ്റ്റ് ദിനത്തിൽ സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം ചർച്ച സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

ജിദ്ദ: വേൾഡ് ഫാർമസിസ്റ്റ് ദിനത്തോടനുബന്നിച്ച് ജിദ്ദയിലെ സൗദി കേരള ഫാർമസിസ്റ്റ് ഫോറം ചർച്ച സംഗമവും ആഘോഷവും സംഘടിപ്പിക്കുന്നു.

ഈ മാസം 25 ന് വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പരിപാടി. ഓൺലൈൻ വഴിയുള്ള പരിപാടിയിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ, കേരളഫാർമസിസ്റ്റ് കൗൺസിൽ ഭാരവാഹികൾ, ഇന്ത്യൻ ഫാർമസി കൗൺസിൽ അംഗം ഡോ. കെ ജെ രവികുമാർ, സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലെ ആശുപത്രികൾ, ഫാർമസികൾ, ഫാർമസി കോളേജുകൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ഗവണ്മെൻ്റ് ഫാർമസികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി ഫാർമസിസ്റ്റുകൾ, ജിദ്ദയിലെ വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടാതെ വിവിധ ജിസിസി രാജ്യങ്ങൾ ബ്രിട്ടൺ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഫാർമസിസ്റ്റ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

 

jiddah
Advertisment